മാന്‍ ബുക്കര്‍ പുരസ്‌കാരം സ്‌കോട്ടിഷ് എഴുത്തുകാരന്‍ ഡഗ്ലസ് സ്റ്റുവാര്‍ട്ടിന്
World News
മാന്‍ ബുക്കര്‍ പുരസ്‌കാരം സ്‌കോട്ടിഷ് എഴുത്തുകാരന്‍ ഡഗ്ലസ് സ്റ്റുവാര്‍ട്ടിന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th November 2020, 9:24 am

ലണ്ടന്‍: 2020 ലെ മാന്‍ബുക്കര്‍ പ്രൈസ് പ്രഖ്യാപിച്ചു. സ്‌കോട്ടിഷ് എഴുത്തുകാരന്‍ ഡഗ്ലസ് സ്റ്റുവാര്‍ട്ട് എഴുതിയ ‘ഷഗ്ഗി ബെയിന്‍ എന്ന നോവലിനാണ് പുരസ്‌കാരം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 52ാമത് മാന്‍ബുക്കര്‍ പ്രൈസാണ് ഇത്തവണ പ്രഖ്യാപിച്ചത്.

നൊബേല്‍ സമ്മാനത്തിന് ശേഷം ഒരു സാഹിത്യകൃതിക്ക് ലഭിക്കുന്ന ഏറ്റവും വലിയ പുരസ്‌കാരമാണ് മാന്‍ ബുക്കര്‍ പ്രൈസ്.

മാര്‍ഗരറ്റ് ബസ്ബി ആയിരുന്നു ബുക്കര്‍ പ്രൈസ് 2020 ജൂറി ചെയര്‍. ഷഗ്ഗി ബെയിന്‍ ഒരു ക്ലാസിക്കാണെന്നാണ് ഇവര്‍ പ്രഖ്യാപന വേളയില്‍ പറഞ്ഞത്.

ഡഗ്ലസ് സ്റ്റുവാര്‍ട്ടിന്റെ ആദ്യ നോവലാണ് ഷഗ്ഗി ബെയ്ന്‍. പത്തുവര്‍ഷത്തോളമെടുത്താണ് ഇദ്ദേഹം ഈ നോവലെഴുതിയത്. 80 കളില്‍ ജീവിച്ച ഒരാണ്‍കുട്ടിയുടെ കഥയാണ് നോവല്‍ പറയുന്നത്. പുരസ്‌കാരം മരണപ്പെട്ട തന്റെ അമ്മയ്ക്ക് സമര്‍പ്പിക്കുന്നെന്ന് ഡഗ്ലസ് പ്രതികരിച്ചു. ന്യൂയോര്‍ക്കിലാണ് ഡഗ്ലസ് കഴിയുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ