| Friday, 15th November 2024, 2:21 pm

വെറും ഒരു റണ്‍സിന് നഷ്ടപ്പെട്ട സെഞ്ച്വറിയില്‍ നിര്‍ഭാഗ്യത്തിന്റെ റെക്കോഡും; ഒമാനെതിരെ നെതര്‍ലാന്‍ഡ്‌സിന് വിജയം

സ്പോര്‍ട്സ് ഡെസ്‌ക്

നെതര്‍ലാന്‍ഡ്‌സിന്റെ ഒമാന്‍ പര്യടനത്തിലെ രണ്ടാം ടി-20 മത്സരത്തില്‍ വിജയം സ്വന്തമാക്കി സന്ദര്‍ശകര്‍. മത്സരത്തില്‍ ടോസ് നേടിയ ഒമാന്‍ സന്ദര്‍ശകരെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടര്‍ന്ന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് ആണ് ഓറഞ്ച് ആര്‍മി നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഒമാന്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് മാത്രമാണ് നേടാനാണ് സാധിച്ചത്.

നെതര്‍ലാന്‍ഡ്‌സിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വേര്‍ഡ്‌സാണ്. 55 പന്തില്‍ നിന്ന് അഞ്ച് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 99 റണ്‍സണ്‍ താരം അടിച്ചെടുത്തത്. വെറും ഒരു റണ്‍സ് അകലത്തിലായിരുന്നു താരത്തിന് സെഞ്ച്വറി നഷ്ടപ്പെട്ടത്.

മാത്രമല്ല താരത്തിന്റെ ആദ്യ ഇന്റര്‍നാഷണല്‍ സെഞ്ച്വറിയാണ് നഷ്ടമായത്. ഇതിനുപുറമേ ഒരു നിര്‍ഭാഗ്യകരമായ റെക്കോഡും താരത്തെ തേടി വന്നിരിക്കുകയാണ്. ഇന്റര്‍നാഷണല്‍ 99 റണ്‍സിന് വിക്കറ്റ് ആകുന്ന നാലാമത്തെ താരം ആകാനാണ് നെതര്‍ലാന്‍ഡ്‌സ് ക്യാപ്റ്റന് സാധിച്ചത്.

ഇംഗ്ലണ്ടിന്റെ അലക്‌സ് ഹെയ്ല്‍സ്, ഡെന്മര്‍ക്കിന്റ ഹമീദ് ഷാ, സൗദി അറേബ്യയുടെ അബ്ദുല്‍ വഹീദ് എന്നിവര്‍ക്ക് ശേഷം സെഞ്ച്വറി നഷ്ടപ്പെട്ട താരമെന്ന റെക്കോഡാണ് താരത്തിന് വന്നു ചേര്‍ന്നത്.

താരത്തിന് പുറമേ നോഷ് ക്രോയിസ് 28 റണ്‍സും ടീമിന് വേണ്ടി കൂട്ടിച്ചേര്‍ത്തു. മറ്റാര്‍ക്കും കാര്യമായ സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല. ഒമാനു വേണ്ടി മുസാഹിര്‍ റാസ, ഷക്കീല്‍ അഹമ്മദ്, മെഹറാന്‍ ഖാന്‍, സുഫിയാന്‍ മെഹമൂദ്, എന്നിവര്‍ ഓരോ വിക്കറ്റുകള്‍ എത്തിയപ്പോള്‍ ജയ് ഒദേന്ത്ര രണ്ടുവിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങില്‍ ഒമാന് വേണ്ടി അമീര്‍ ഖലീല്‍ 36 റണ്‍സും ഷക്കീല്‍ അഹമ്മദ് 30 റണ്‍സും ജയ് 25 റണ്‍സ് നേടി മികവ് പുലര്‍ത്തി. മറ്റാര്‍ക്കും വലിയ സ്‌കോറിലേക്ക് എത്താന്‍ സാധിച്ചില്ല. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പരയില്‍ 1-1 എന്ന നിലയിലാണ് ഇരു ടീമുകളും.

Content Highlight: Scott Adwards In A record of misfortune For Netherlands

We use cookies to give you the best possible experience. Learn more