| Monday, 14th July 2014, 1:02 pm

ബ്രസീല്‍ ഫുട്‌ബോള്‍ കോച്ച് സ്‌കൊളാരിയെ പുറത്താക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ബ്രസീല്‍ ഫുട്‌ബോള്‍ കോച്ച് ലൂയി ഫിലിപ് സ്‌കൊളാരിയെ പുറത്താക്കിയതായി വാര്‍ത്ത. ബ്രസീലിലെ ടെലിവിഷന്‍ ചാനലുകളാണ് വാര്‍ത്ത റിപ്പോര്‍ട് ചെയ്തത്.  ലോകകപ്പില്‍ ബ്രസീല്‍ ടീമിന്റെ മോശം പ്രകടനത്തെത്തുടര്‍ന്നാണ് പുറത്താക്കല്‍.

സെമിയില്‍ ജര്‍മനിയോടേറ്റ 7-1ന്റെ നാണം കെട്ട തോല്‍വിക്ക് പിന്നാലെ ലൂസേഴ്‌സ് ഫൈനലില്‍ ഓറഞ്ച് പടയോട്  ടീം അടിയറവ് പറഞ്ഞതും സ്‌കൊളാരിയുടെ പരിശീലനമികവിനെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍, ലോകകപ്പില്‍ നാലാം സ്ഥാനത്തെത്താന്‍ കഴിഞ്ഞതില്‍ ടീം അഭിനന്ദനമര്‍ഹിക്കുന്നു എന്നാണ് സ്‌കൊളാരി പറഞ്ഞത്.

ബ്രസീലിനേറ്റ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത സ്‌കൊളാരി ടീമിലെ തന്റെ സ്ഥാനത്തെക്കുറിച്ച് ബ്രസീല്‍ ഫുട്ബാള്‍ ഫെഡറേഷന്‍ തീരുമാനമെടുക്കുമെന്നും വ്യക്തമാക്കിയിരുന്നു. 2002ല്‍ ജര്‍മ്മനിയോട് ഏറ്റുമുട്ടി ലോകകപ്പ് ഉയര്‍ത്തിയ ബ്രസീല്‍ ടീമിന്റെ പരിശീലകനാണ് ലൂയിഫിലിപ്പ് സ്‌കൊളാരി.

അതേസമയം ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ വാര്‍ത്ത സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.

We use cookies to give you the best possible experience. Learn more