സ്പോര്‍ട്സ് ഡെസ്‌ക്4 hours ago
[]ന്യൂദല്‍ഹി: സോഷ്യലിസ്റ്റ് ജനത ജെ.ഡി.യുവില്‍ ലയിക്കാന്‍ തീരുമാനം. ദല്‍ഹിയില്‍ ജനതാദള്‍ നേതാവ് ശരത് യാദവുമായി വീരേന്ദ്ര കുമാര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമായത്.
ശരത് യാദവുമായി സംസാരിച്ചത് സംസ്ഥാന സമിതിയെ അറിയിക്കുമെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു. അതിനു ശേഷമായിരിക്കും ലയന തീരുമാനമെടുക്കുകയന്നും അദ്ദേഹം അറിയിച്ചു.
കേരളത്തില്‍ നടക്കുന്ന യോഗത്തില്‍ ലയനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഉണ്ടാകും. കേരളത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ ശരത് യാദവും നിതീഷ് കുമാറും പങ്കെടുക്കും.
ആദ്യഘട്ടത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനം. ദല്‍ഹിയില്‍ വീരേന്ദ്ര കുമാറും ശരത് യാദവും ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഈ കാര്യം അറിയിച്ചത്.
സോഷ്യലിസ്റ്റ് കക്ഷികള്‍ ഒന്നിക്കുമെന്ന് ശരത് യാദവും പറഞ്ഞു.