| Saturday, 6th June 2020, 3:57 pm

'ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പി വിടുന്നു', 'ട്വിറ്ററില്‍ നിന്ന് ബി.ജെ.പി നീക്കി'; അഭ്യൂഹങ്ങളോട് പ്രതികരിച്ച് ഗ്വാളിയോര്‍ നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: ട്വിറ്റര്‍ ബയോയില്‍ നിന്ന് ബി.ജെ.പി എന്ന പദം ബി.ജെ.പി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ചെയ്തു എന്നതാണ് ശനിയാഴ്ച രാഷ്ട്രീയ വൃത്തങ്ങളിലെ ചര്‍ച്ച. പൊതുപ്രവര്‍ത്തകനും ക്രിക്കറ്റ് പ്രേമിയും എന്നാണ് ഇപ്പോള്‍ ബയോയിലുള്ളത്. ഇതാണ് അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയത്.

എന്നാല്‍ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിട്ടും ബയോയില്‍ ബി.ജെ.പി എന്ന് ചേര്‍ത്തിരുന്നില്ല എന്നാണ് അഭ്യൂഹങ്ങളെ തള്ളി ബി.ജെ.പി പ്രവര്‍ത്തകര്‍ പറയുന്നത്. അടിസ്ഥാനമില്ലാത്ത അഭ്യൂഹമാണിതെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് പ്രദ്യുമാന്‍ സിങ് തോമാര്‍ പ്രതികരിച്ചത്.

ജ്യോതിരാദിത്യ സിന്ധ്യ അഭ്യൂഹങ്ങളോട് പ്രതികരിച്ചു. ടൈംസ് നൗവിനോടാണ് സിന്ധ്യയുടെ പ്രതികരണം. ബി.ജെ.പിയുമായി ഒരു പ്രശ്‌നവുമില്ല. ട്വിറ്റര്‍ പ്രൊഫൈല്‍ മാറ്റവുമായി ബന്ധപ്പെട്ട് വരുന്ന അഭ്യൂഹങ്ങള്‍ ഒരടിസ്ഥാനവുമില്ലാത്തതാണ് എന്നാണ് സിന്ധ്യയുടെ പ്രതികരണം.

മാര്‍ച്ച് മാസത്തിലാണ് സിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലെത്തിയത്. ബി.ജെ.പിയില്‍ സിന്ധ്യ സംതൃപ്തനല്ലെന്ന് കോണ്‍ഗ്രസിലേക്ക് മടങ്ങി വന്ന സിന്ധ്യ അനുകൂലിയായിരുന്ന സത്യേന്ദ്ര യാദവ് പറഞ്ഞിരുന്നു. ഭോപാലിലെ കോണ്‍ഗ്രസ് ആസ്ഥാനത്തെത്തി ഇദ്ദേഹം മടങ്ങിവരവ് പ്രഖ്യാപിച്ചത്. സിന്ധ്യ ബി.ജെ.പിയില്‍ അസ്വസ്ഥനാണെന്നും ഉടനെ തന്നെ കോണ്‍ഗ്രസിലേക്ക് മടങ്ങിയേക്കുമെന്നും സത്യന്ദ്ര പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


 

We use cookies to give you the best possible experience. Learn more