| Thursday, 29th August 2019, 7:08 pm

സിന്ധ്യയുടെ നേതൃത്വത്തില്‍ ആദ്യ സ്‌ക്രീനിംഗ് കമ്മിറ്റി യോഗം; അന്തിമ തീരുമാനമാകാതെ കോണ്‍ഗ്രസ് സീറ്റ് പങ്കിടല്‍ ചര്‍ച്ച

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്ര കോണ്‍ഗ്രസ് സ്‌ക്രീനിംഗ് കമ്മിറ്റിയുടെ ആദ്യയോഗം ദല്‍ഹിയില്‍ ചേര്‍ന്നു. സ്‌ക്രീനിംഗ് കമ്മറ്റി അധ്യക്ഷ ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്.

സീറ്റ് പങ്കിടുന്നത് സംബന്ധിച്ച ചര്‍ച്ചയായിരുന്നു യോഗത്തിലെ പ്രധാന വിഷയമെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ ബാലാസാഹേബ് തോറോത്ത് പറഞ്ഞു. എന്നാല്‍ ഇതില്‍ അന്തിമ തീരുമാനമായില്ല. അടുത്തയോഗത്തില്‍ സീറ്റ് പങ്കിടല്‍ സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാവുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സെപ്തംബര്‍ അഞ്ചിനാണ്. അടുത്ത യോഗം. കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി പുനഃസംഘടിപ്പിച്ചപ്പോള്‍ അധ്യക്ഷനായി മധ്യപ്രദേശിലെ യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ നിയമിച്ചത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയുടെ ചുമതലയുണ്ടായിരുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കമ്മിറ്റിയിലുണ്ട്.

എന്‍.സി.പിയോട് സഖ്യം ചേര്‍ന്നാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെങ്കിലും സംസ്ഥാനത്ത് കോണ്‍ഗ്രസിനാകെ നേടാന്‍ കഴിഞ്ഞത് ഒരു സീറ്റാണ്. അതേസമയം എന്‍.സി.പിക്കു നാല് സീറ്റുകള്‍ ലഭിച്ചു. ഇത്തവണയും എന്‍.സി.പിയോടൊപ്പമായിരിക്കും അവര്‍ മത്സരിക്കുക.

അതിനിടെ 288 അംഗ നിയമസഭയിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പില്‍ 50-50 എന്ന ഫോര്‍മുലയുമായി പ്രകാശ് അംബേദ്കറിന്റെ വഞ്ചിത് ബഹുജന്‍ അഹാഡി മുന്നോട്ടുവന്നിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

50-50 സീറ്റ് പങ്കിടല്‍ ഫോര്‍മുല കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ലെങ്കില്‍ 288 സീറ്റിലും ഒറ്റക്ക് മത്സരിക്കുമെന്നും പ്രകാശ് അംബേദ്ക്കര്‍ വ്യക്തമാക്കിയിരുന്നു. കശ്മീര്‍ വിഷയത്തില്‍ പാര്‍ട്ടിക്കു വിരുദ്ധമായി കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ച വ്യക്തിയാണ് സിന്ധ്യ.

We use cookies to give you the best possible experience. Learn more