അന്റാര്‍ട്ടിക്ക: ലോകത്തിന് മുന്നില്‍ ഒരു ചോദ്യ ചിഹ്നം പോലെ വര്‍ഷങ്ങളായ് ഉയര്‍ന്ന് നിന്ന ആ ചോദ്യത്തിന്റെ രഹസ്യം ഒടുവില്‍ പുറത്തായ്. 54 കിലോമീറ്ററോളം നീളത്തില്‍ പരന്നു കിടക്കുന്ന അന്റാര്‍ട്ടിക്കയിലെ ടെയ്ലര്‍ ഹിമാനി പ്രദേശത്തിലെ “രക്തം” ഒലിച്ചിറങ്ങുന്ന ആ വെള്ളച്ചാട്ടം ഗവേഷകരുടെ കണ്ണില്‍ പെട്ടത് 1911 ലായിരുന്നു.
Also read പഠനവും ഫുട്‌ബോളുമായി നടന്ന ആ ഇരുപത്തൊന്നുകാരി കാശ്മീരില്‍ പൊലീസിനെ കല്ലെറിയാന്‍ കാരണം ഇതാണ്
ഹിമാനി പ്രദേശത്ത് എത്തുന്ന ഏവരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നതും അതേസമയം ഉള്ളു പിടക്കുന്നതുമായ കാഴ്ചയായിരുന്നു ഹിമാനിയില്‍ നിന്ന് ഒലിച്ചിറങ്ങുന്ന “രക്തം”. ബ്ലഡ് ഫാള്‍സ് എന്നായിരുന്നു ഗവേഷകര്‍ വെള്ളച്ചാട്ടത്തിന് നല്‍കിയ പേര്. പക്ഷേ ആ ക്‌ഴ്ചയുടെ രഹസ്യം അന്വേഷിച്ചവര്‍ക്കൊന്നും യഥാര്‍ത്ഥ കാരണം കണ്ടുപിടിക്കാന്‍ കഴിഞ്ഞിരുന്നില്ല.
പിന്നീട് മഞ്ഞുപാളികളിലെ ചുവന്ന ആല്‍ഗെകളാണ് ചുവപ്പന്‍ പ്രതിഭാസത്തിനു പിന്നിലെന്നായിരുന്നു ലോകം ഈ രക്തച്ചാലിന്റെ രഹസ്യമെന്ന പേരില്‍ വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍ ആല്‍ഗെകള്‍ എവിടെ നിന്ന് എത്തിയെന്ന് കണ്ടെത്താന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. ലോകം അതിന്റെ പിന്നാലെ സഞ്ചരിച്ചുമില്ല.
വീണ്ടും വര്‍ഷങ്ങള്‍ കടന്ന് പോയപ്പോള്‍ യൂണിവേഴ്‌സിറ്റി ഓഫ് അലാസ്‌ക ഫെയര്‍ബാങ്ക്‌സിലെ ഗവേഷകര്‍ രക്തം ഓലിച്ചിറങ്ങുന്ന വെള്ളച്ചാട്ടത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം കണ്ടെത്തിയിരിക്കുകയാണ്. ഇരുമ്പും ഉപ്പുവെള്ളവും ചേര്‍ന്നുള്ള രാസപ്രക്രീയയാണ് ഈ ചുവപ്പന്‍ പ്രതിഭാസത്തിന് പിന്നിലെന്നാണ് ഗവേഷകര്‍ പറയുന്നത്.
ടെയ്ലര്‍ ഹിമാനിയില്‍ നടക്കുന്നതും ഇരുമ്പ് തുരുമ്പിക്കുന്നതിന് സമാനമായ പ്രക്രിയയാണ്. 15 ലക്ഷം വര്‍ഷത്തെ പഴക്കമുള്ള ടെയ്ലര്‍ ഹിമാനിയുടെ രൂപീകരണ സമയത്ത് കിലോമീറ്ററുകണക്കിന് ദൂരത്തേക്ക് മഞ്ഞ് പരന്നിരുന്നു. മഞ്ഞ് പടര്‍ന്നപ്പേള്‍ അത് ഒരു ഉപ്പുവെള്ളത്തടാകത്തെയും കടന്നുപോവുകയായിരുന്നു.
മഞ്ഞിന്‍പാളികള്‍ക്കു കീഴിലായ ഉപ്പ് വെള്ള തടാകവും അതില്‍ കുറുകികിടന്ന വെള്ളം ഉപ്പുരസമുള്ളതുമായ് മാറുകയുമായിരുന്നു. മഞ്ഞിന്റെ അടിയിലായ തടാകം ഭൂമിയുടെ അടിത്തട്ടില്‍ നിന്നും ഇരുമ്പിന്റെ അംശങ്ങളെ വലിച്ചെടുക്കുന്ന പ്രക്രീയ ഇക്കാലയളവില്‍ നടക്കുന്നുണ്ടായിരുന്നു. വന്‍തോതില്‍ ഇരുമ്പടങ്ങിയ ഈ വെള്ളം പുറത്തെത്തിയതോടെ ഓക്‌സിജനുമായി ചേര്‍ന്ന് ഇത് ചുവപ്പ് നിറമാവുകയായിരുന്നു.
You must read this മുത്തലാഖ്; ‘ദൈവത്തിന്റെ കണ്ണില്‍ പാപമായത് എങ്ങനെ നിയമപരമാകും’; സുപ്രീം കോടതി
പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ടെയ്ലര്‍ ഹിമാനിക്കു താഴെ മാത്രമല്ല അന്റാര്‍ട്ടിക്കയില്‍ പലയിടത്തും ഈ പ്രതിഭാസം കണ്ടേക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്.