ലണ്ടന്‍: എച്ച്.ഐ.വി വൈറസുകളുടെ ഉത്ഭവം കോംഗോയുടെ തലസ്ഥാനമായ കിന്‍ഷാസയിലാണെന്ന് ഗവേഷകര്‍. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും ല്യൂവന്‍ ശാസ്ത്രജ്ഞരുടെ യൂണിവേ്‌സിറ്റിയും നയിച്ച ഗവേഷക സംഘത്തിന്റേതാണ് ഈ കണ്ടെത്തല്‍.
എച്ച്.ഐ.വി-1 ഗ്രൂപ്പ് എമ്മിന്റെ ജനിതക ചരിത്രം പുന:സൃഷ്ടിച്ചാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. എച്ച്.ഐ.വി ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നാണ് ലോകം മുഴുവന്‍ എത്തിയതെന്നും കിന്‍ഷാസയിലാണ് ഉത്ഭവിച്ചതെന്നുമാണ് ഇവരുടെ നിഗമനം.
ആള്‍കുരങ്ങില്‍ നിന്നും കുറഞ്ഞത് 13 തവണ മാത്രമാണ് മനുഷ്യരിലേക്ക് ഈ രോഗം വ്യാപിച്ചിട്ടുള്ളത്. പിന്നീട് ഇത് മനുഷ്യരില്‍ മാരകപകര്‍ച്ച വ്യാധിയായി വ്യാപിക്കുകയായിരുന്നു. ഇന്നോളം 75 മില്യണ്‍ ആളുകള്‍ക്ക് ഈ രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഗവേഷകര്‍ പറയുന്നു.
1920നും 1950നും ഇടയിലാണ് കിന്‍ഷാസയില്‍ നിന്നും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ഈ രോഗം വ്യാപിച്ചത്. നഗരങ്ങളുടെ വളര്‍ച്ചയും ബെല്‍ഗിയന്‍ കോളനി നിയമകാലത്തുണ്ടായ റെയില്‍വേ ബന്ധവും ലൈംഗിക തൊഴിലുമെല്ലാം എച്ച്.ഐ.വി വയറസുകളുടെ വ്യാപനത്തിന് കാരണമായ ഘടകങ്ങളാണ്.
കിന്‍ഷാനയിലെ റെയില്‍വേ സൗകര്യം വളരെ വലുതാണ്. ആഫ്രിക്കയുടെ എല്ലാ മിക്ക നഗരങ്ങളിലേക്കും ഇത് ബന്ധപ്പെട്ട് കിടന്നിരുന്നു. ഇതും എച്ച്.ഐ.വി വ്യാപിക്കാന്‍ കാരണമായി.
ഗതാഗത സൗകര്യ വികസനത്തിന് പുറമേ ലൈംഗിക തൊഴിലാളികളുടെ സ്വഭാവത്തിലുണ്ടായ മാറ്റവും മറ്റ് രോഗങ്ങള്‍ക്ക് നീഡിലുകള്‍ സുരക്ഷിതമല്ലാതെ ഉപയോഗിച്ചതുമെല്ലാം എച്ച്.ഐ.വി പടരാന്‍ കാരണമായി.
എച്ച്.ഐ.വിയുടെ വ്യാപനത്തില്‍ വിവിധ സാമൂഹ്യഘടകങ്ങള്‍ക്കുള്ള പങ്ക് അറിയാന്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നു.