| Thursday, 2nd January 2025, 8:27 am

ബഹിരാകാശത്ത് പുതുവത്സരം ആഘോഷമാക്കി സുനിത വില്യംസും കൂട്ടരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ബഹിരാകാശത്ത് പുതുവത്സരം ആഘോഷിച്ച് നാസാ ശാസ്ത്രജ്ഞ സുനിതാ വില്യംസും കൂട്ടരും. 2024 അവസാനിച്ചപ്പോള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍  സംഘം 16 തവണ പുതുവത്സരത്തിലൂടെ കടന്നുപോവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരു ദിവസം ബഹിരാകാശ പരീക്ഷണ ശാല (എക്‌സ്‌പെഡിഷന്‍ ക്രൂ 72) ഭൂമിയെ 16 തവണ ചുറ്റുമെന്നും 16 സൂര്യോദയങ്ങള്‍ക്കും അസ്തമയത്തിനും സാക്ഷ്യം വഹിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഇത് ഏകദേശം 400 കിലോമീറ്റര്‍ ഉയരത്തില്‍ മണിക്കൂറില്‍ 28000 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓരോ ഭ്രമണപഥവും പൂര്‍ത്തിയാകാന്‍ 90 മിനിട്ടാണെടുക്കുക.

എക്‌സ്‌പെഡിഷന്‍ 72 മിഷന്റെ കമാന്‍ഡറായാണ് സുനിത വില്യംസ് പോയത്. അലക്‌സി ഓവ്ചിനിന്‍, ബുച്ച് വില്‍മോര്‍,ഇവാന്‍ വാഗ്നര്‍, ഡോണ്‍ പെറിറ്റ്, അലക്‌സാണ്ടര്‍ ഗോര്‍ബുനോവ്, നിക്ക് ഹേഗ് തുടങ്ങിയ സഹ ഫ്‌ളൈറ്റ് എഞ്ചിനിീയര്‍മാരുമൊത്താണ് പുതുവത്സരാഘോഷം എന്നാണ് റിപ്പോര്‍ട്ട്.

ഐ.എസ്.എസ് കമാന്‍ഡറായി സേവനമനുഷ്ഠിക്കുന്ന സുനിതാ വില്യംസ് 2024 ജൂണ്‍ മുതല്‍ ബഹിരാകാശത്താണ്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തില്‍ എട്ട് ദിവസത്തെ ദൗത്യത്തിനായിരുന്നു പോയത്.

പിന്നാലെ സാങ്കേതിക വെല്ലുവിളികള്‍ നേരിട്ടതോടെ ബഹികാരാശത്ത് തന്നെ നില്‍ക്കേണ്ടി വരികയായിരുന്നു. 2025 മാര്‍ച്ച് വരെ ബഹിരാകാശത്ത് ഇവര്‍ തങ്ങേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിശ്ചയിച്ചതില്‍ നിന്നും താമസമെടുക്കാന്‍ സ്റ്റാര്‍ലൈനറിന്റെ സാങ്കേതിക കരാറാണ് കാരണമെന്നായിരുന്നു നാസ അറിയിച്ചിരുന്നത്. ഏപ്രില്‍ ആദ്യവാരത്തിലേക്ക് മടക്കയാത്ര നീളാന്‍ സാധ്യതയുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: Scientist Sunitha Williams and her colleagues celebrated the New Year in space

We use cookies to give you the best possible experience. Learn more