ചൈനീസ് മുട്ട എന്ന വാര്‍ത്ത വളരെ പഴയതാണ്. പക്ഷേ ഇന്റര്‍നെറ്റില്‍ ഇത് ഇടക്കൊക്കെ പൊങ്ങിയും താഴ്ന്നും ഇരിക്കും. കേരളത്തിലെ ഏതോ വാര്‍ത്താന്വേഷകന്‍ ഗൂഗിളില്‍ തപ്പിയപ്പോള്‍ അയാള്‍ക്കു കിട്ടിയ പുതിയ അറിവാണിത്. പ്രകൃതി കൃഷിയും, വാക്‌സിന്‍ വിരുദ്ധതയും ഒക്കെ ഫാഷനായി കൊണ്ടാടുന്ന കാലമാണല്ലോ. വായനക്കാര്‍ തൊണ്ട തൊടാതെ വിഴുങ്ങിക്കോളും എന്നവര്‍ക്ക് അറിയാം.
ഗൂഢാലോചനാ സിദ്ധാന്തം ഇത് ചൈനീസ് സര്‍ക്കാരിന്റെ രഹസ്യ പ്രോഗ്രാം ആണെന്നാണ്. വലിയ നഷ്ടം സഹിച്ചായാലും അവര്‍ ഇവിടെ മുട്ടയിറക്കുന്നത് നമ്മളെയെല്ലാം കൊല്ലാനാണ്. ഇഞ്ചിഞ്ചായി കൊല്ലാന്‍. ഡിമെന്‍ഷ്യ വന്ന് ഇന്ത്യയെന്റെ രാജ്യം എന്ന് പാട്ട് പാടാന്‍ പോലും അറിയാത്തവരാക്കി ഇന്ത്യക്കാരെ മാറ്റാന്‍. പിന്നെ യുദ്ധമൊന്നും ഇല്ലാതെ ചൈനക്കാര്‍ക്ക് നമ്മളെ കീഴ്‌പെടുത്താമല്ലൊ.
വൈകിയാണെങ്കിലും ചൈനീസ് മുട്ട സംബന്ധിച്ച വാര്‍ത്ത നമ്മുടെ നാട്ടിലും എത്തി. മലയാളത്തിലെ ഉത്തരവാദിത്തമുള്ള പത്രങ്ങളും ഓണ്‍ലൈന്‍ മാധ്യമങ്ങളും തിരിഞ്ഞ് നോക്കാതെ ഈ വാര്‍ത്ത വെച്ച് കാച്ചുകയാണ്. പണ്ട് കുന്നംകുളത്തങ്ങാടിയെപറ്റി പൊലിപ്പിച്ച ഒരു കഥ പറയാറുണ്ട്. അവിടെ എന്തിനും ഡൂപ്ലിക്കേറ്റ് ഇറങ്ങും എന്ന്.
ശിവകാശിയില്‍ കള്ളനോട്ടടിച്ചപ്പോള്‍ അക്കമറിയാത്ത തൊഴിലാളി 25 രൂപയുടെ നോട്ടടിച്ചത്രെ. അടിച്ച് കഴിഞ്ഞാണ് അബദ്ധം മനസിലാവുന്നത്. നോട്ട് ചെലവാക്കാന്‍ അവര്‍ കുന്നംകുളത്തങ്ങാടിയിലെ ഒരു പെട്ടിക്കടയില്‍ ചില്ലറ ചോദിച്ചപ്പോള്‍ 12 ന്റെയും 13 ന്റെയും നോട്ടുകള്‍ കടക്കാരന്‍ കൊടുത്തെന്നാണ് കഥ. അതുപോലെയാണ് ചൈനയെപറ്റിയുള്ള കഥകള്‍ – അവിടെ എന്തിനും ഡൂപ്ലിക്കേറ്റ് ഉണ്ട് എന്ന്. അതും കൂടാതെ എന്തും അവര്‍ ചില്ലറപ്പൈസക്ക് ഉണ്ടാക്കി വിറ്റ് കളയും. പ്ലാസ്റ്റിക്ക് അരി മുതല്‍ സൂത്ര ഇറച്ചിവരെ.
ചൈനീസ് മുട്ട എന്ന വാര്‍ത്ത വളരെ പഴയതാണ്. പക്ഷേ ഇന്റര്‍നെറ്റില്‍ ഇത് ഇടക്കൊക്കെ പൊങ്ങിയും താഴ്ന്നും ഇരിക്കും. കേരളത്തിലെ ഏതോ വാര്‍ത്താന്വേഷകന്‍ ഗൂഗിളില്‍ തപ്പിയപ്പോള്‍ അയാള്‍ക്കു കിട്ടിയ പുതിയ അറിവാണിത്. പ്രകൃതി കൃഷിയും, വാക്‌സിന്‍ വിരുദ്ധതയും ഒക്കെ ഫാഷനായി കൊണ്ടാടുന്ന കാലമാണല്ലോ. വായനക്കാര്‍ തൊണ്ട തൊടാതെ വിഴുങ്ങിക്കോളും എന്നവര്‍ക്ക് അറിയാം.
രണ്ടാമതുണ്ടാകേണ്ട സംശയം. നിലവില്‍ എന്തും വളരെ വിലകുറച്ച് ഉണ്ടാക്കാന്‍ കഴിവുള്ളവരാണ് ചൈനക്കാര്‍ എന്നാണല്ലോ നമ്മുടെ “പ്രധാന പരാതി”. അവര്‍ക്ക് ഒറിജിനല്‍ കോഴിയെക്കൊണ്ട് മുട്ടയിടീപ്പിക്കാനും ചെറിയ ചെലവേ വരൂ. ഇപ്പോള്‍ അവിറ്റത്തെ മാര്‍ക്കറ്റില്‍ 50 ഇന്ത്യന്‍ പൈസയുടെ മൂല്യത്തില്‍ ഒരു കോഴിമുട്ട കിട്ടും. അതായത് മൊത്തത്തില്‍ വാങ്ങുന്നെങ്കില്‍ 40 പൈസക്ക് നമുക്ക് തരും.
ചൈനയിലെ കൃത്രിമ മുട്ടക്കഥ തുടങ്ങുന്നത്
കണ്‍സ്യൂമറിസ്റ്റ് എന്ന സൈറ്റില്‍ 2007ല്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയിലാണ് ചൈനീസ് മുട്ടക്കഥകളുടെ ആരംഭം. അന്നു മുതല്‍, നിരവധി ബ്ലോഗുകളിലും ഇമെയില്‍ പങ്കുവെക്കലുകളിലും മറ്റുമായി ഇതങ്ങിനെ കറങ്ങി നടക്കുകയായിരുന്നു. മാര്‍ക്കറ്റിലെ കോഴിമുട്ടയുടെ പകുതി വിലയ്ക്ക് കണ്ടാലും തിന്നാലും തിരിച്ചറിയാനാകാത്ത കോഴിമുട്ടകള്‍ ചൈനയില്‍ ഉത്പാദിപ്പിക്കുന്നു എന്നാണ് രത്‌നച്ചുരുക്കം. ജെലാറ്റിന്‍ , ബെന്‍സോയിക്ക് ആസിഡ്, ആലം, കൊയാഗുലന്റുകള്‍, പിന്നെ ഒരു അത്ഭുത ദ്രാവകം, തുടങ്ങി നിരവധി രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്താണ് ഈ കൃത്രിമ കോഴിമുട്ട ഉണ്ടാക്കുന്നതത്രെ. 2004 ഡിസംബര്‍ 28 ന് സിന്‍ഹുഅ ന്യൂസ് ഏജന്‍സി (Xinhua News Agency) പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയുടെ വ്യക്തതയില്ലാത്ത പരിഭാഷയില്‍ നിന്നാണ് ഇത്തരം ഒരു കഥ പുറത്ത് വരുന്നത്.
ടിയാന്‍ എന്ന സ്ത്രീക്ക് ഒരു തെരുവുകച്ചവടക്കാരന്‍ “”മനുഷ്യ നിര്‍മ്മിതമായ”” കോഴിമുട്ട വില്‍ക്കുന്നതായാണ് കേട്ടുകേള്‍വി. പരിശോധിച്ചപ്പോള്‍ അത് കാല്‍ഷ്യം കാര്‍ബണേറ്റ്, സ്റ്റാര്‍ച്ച്, റെസിന്‍, ജെലാറ്റിന്‍, എന്നിവയോടൊപ്പം മറ്റു ചില രാസവ്‌സ്തുക്കളും ചേര്‍ത്താണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് മനസിലായി. അലക്‌സാണ്ടര്‍ സിയാന്‍ ലീ, B. H. Sci.; Dip. Prof. Counsel.; MAIPC; MACA, Queers Network Research, Hong Kong എന്നയാളുടെ അഭിപ്രായം ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേട്ടുകേള്‍വികളുടെ അനുമാനത്തില്‍ ചില പത്രങ്ങളില്‍ വന്ന വാര്‍ത്തയെക്കുറിച്ചാണ് അദ്ദേഹം അഭിപ്രായം പറയുന്നത്.
ഒരു സ്ത്രീ ബീജിങ്ങില്‍ മുട്ട വാങ്ങിയ കഥ കൂടാതെ പത്രങ്ങളില്‍ വന്ന മുട്ട നിര്‍മ്മാണ ക്ലാസിന്റെ പരസ്യത്തേക്കുറിച്ചും, മുട്ട നിര്‍മ്മാണ ക്ലാസുകാര്‍ ഉപയോഗിക്കുന്നതായി അവകാശപ്പെടുന്ന കെമിക്കലുകളെക്കുറിച്ചുമാണ് ഇതില്‍ പറയുന്നത്. എന്തെങ്കിലും പഠനങ്ങളോ അന്വേഷണമോ നടത്താതെ ഇട്ട കുറേ അഭിപ്രായങ്ങള്‍ മാത്രം. ഇത്തരം കെമിക്കലുകള്‍ ഉപയോഗിച്ച് ഇവ നിര്‍മ്മിക്കാന്‍ ആകുമായിരിക്കാം.
അവ ഉള്ളില്‍ പോയാല്‍ മേല്‍ പറഞ്ഞ അസുഖങ്ങളും ഉണ്ടാകാം. പക്ഷെ അങ്ങിനെ ഒരു മുട്ട കേട്ടുകേള്‍വി മാത്രമാണ്. ആരും ഒരു കെമിക്കല്‍ ലാബിലും പരീക്ഷിച്ചിട്ടില്ല, പരിശോധിച്ചിട്ടില്ല. ഈ സ്ത്രീയും മുട്ടക്കഥയും ചൈനയിലെ പല സ്ഥലങ്ങളില്‍ നടന്നതായാണ് പല സൈറ്റുകളില്‍ കാണുക പത്രക്കാരുടെ അന്വേഷണ കഥയും. അതില്‍ ചോദിച്ച പ്രഫസര്‍മാര്‍ മാറും എന്നു മാത്രം ടൈമില്‍ 2012ല്‍ വന്ന റിപ്പോര്‍ട്ട് ഇവിടെ വായിക്കാം.
Bad Eggs: Another Fake-Food Scandal Rocks China
വളരെ ശാസ്ത്രീയമായി വ്യാജമുട്ട എങ്ങിനെ തിരിച്ചറിയാം എന്നൊക്കെ ഈ പ്രഫസര്‍ പരഞ്ഞുകൊടുക്കുന്നുണ്ട്.. മണപ്പിച്ചാല്‍ മതി, കൊട്ടി നോക്കിയാലും മനസിലാകും വ്യാജനോ ഒറിജിനലോ എന്ന്. പൊട്ടിച്ചാല്‍, മഞ്ഞയും വെള്ളയും വേഗം കലരുകയും ചെയ്യും. ആരോ പടച്ച് വിട്ട ഒരു കൗതുക കഥ എത്തി നില്‍ക്കുന്ന അവസ്ഥ നോക്കു, ശരിക്കുള്ള കോഴിമുട്ടയും വ്യാജമുട്ടയും എന്ന് പറഞ്ഞ് ഒരു ഫോട്ടോയും അതോടൊപ്പം പ്രസിദ്ധീകരിച്ചിരുന്നു.
ഒരാള്‍ മുട്ടകള്‍ വില്‍ക്കുന്നത് കണ്ട ഒരു വീട്ടമ്മ രണ്ടര കിലോ മുട്ടകള്‍ വാങ്ങിയ കഥ ഇതിലുമുണ്ട്. ഈ വാര്‍ത്തയായിരുന്നു കണ്‍സ്യൂമറിസ്റ്റ്.കോം കൊടുത്ത വാര്‍ത്തയുടെ അടിസ്ഥാനം. ഇന്റെര്‍നെറ്റ് ജേര്‍ണല്‍ ഓഫ് ടോക്‌സിക്കോളജി ( internet Journal of Toxicology) ഈ വാര്‍ത്തയുടെ പിന്നാലെ ഇത്തരം മുട്ടകളുടെ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ഒരു വാര്‍ത്ത നല്‍കിയിരുന്നു എന്ന രീതിയിലാണത്.
അടുത്തപേജില്‍ തുടരുന്നു
ചൈനീസ് മുട്ട സംബന്ധിച്ച രണ്ട് സിദ്ധാന്തങ്ങളാണ് പ്രചാരത്തിലുള്ളത്. ഒന്നാമത്തേത്, ചൈനീസ് ഒളിമ്പിക്‌സിനെത്തിയ സന്ദര്‍ശകര്‍ ചെലവു കുറഞ്ഞ ഭക്ഷണ ശാലകളില്‍ പോയി ഭക്ഷണം കഴിക്കുന്നത് തടയാന്‍ വേണ്ടി അവിടങ്ങളില്‍ ആരോഗ്യത്തിന് തകരാറുണ്ടാക്കുന്ന സാധനങ്ങള്‍ കൊണ്ടാണ് ഭക്ഷണം ഉണ്ടാക്കുന്നത് എന്ന് വരുത്തിത്തീര്‍ക്കാന്‍ പഞ്ചനക്ഷത്ര ഹോട്ടല്‍ ശൃംഘലകള്‍ പ്രചരിപ്പിച്ച വ്യാജ വാര്‍ത്തയാണിത് എന്നാണ്.
സെഞ്ച്വറി എഗ്ഗ് -ആഴ്ചകളോ മാസങ്ങളോ സൂക്ഷിച്ചുവച്ച മുട്ട, മറ്റൊരു ചൈനീസ് വിശിഷ്ട ഭോജ്യം
കേടായ മുട്ടകള്‍ ഒരു കച്ചവടക്കാരന്‍ വിലകുറച്ച് നല്‍കിയതും, അത് പാചകം ചെയ്യാന്‍ ശ്രമിച്ച വീട്ടമ്മ അതിന്റെ കോലം കണ്ട് അമ്പരന്നതും “”മനുഷ്യ നിര്‍മ്മിത കോഴി മുട്ട””യായി കഥയില്‍ എത്തിയതും അത് അവിടത്തെ പത്രലേഖകന്‍ കൗതുക വാര്‍ത്തയായി നല്‍കിയത് ചൈനീസ് ഭാഷയില്‍ നിന്ന് പരാവര്‍ത്തനം ചെയ്തപ്പോള്‍ ഇത്തരത്തില്‍ ആയി മാറിയതും ആകാനാണ് സദ്ധ്യത.
ചൈനയുടെ സൈറ്റുകളിലെ വിവരങ്ങള്‍ എന്തൊക്കെയാണെന്ന് വായിച്ചറിയാന്‍ ശ്രമിക്കുന്നത് ഗൂഗിള്‍ ട്രന്‍സ്ലേഷന്‍ വഴിയാണ്. കിട്ടുന്ന വിവരങ്ങള്‍ വെച്ച് ആ സൈറ്റുകളുടെ വിശ്വസനീയതയെക്കുറിച്ച് ഒട്ടും നമുക്ക് മനസിലാവുകയില്ല. ഇത്തരം മുട്ടകളുടെ നിര്‍മ്മാണ രഹസ്യമാണ് പലതിലും ഉള്ളത്. അവയിലെ ചേരുവകളും പല വിധത്തില്‍ കൊടുത്തിട്ടുണ്ട്. ആല്‍ജിനിക് ആസിഡിന്റെ കാല്‍സിഫിക്കേഷനാണത്രെ പ്രധാന പരിപാടി. സെമി സോളിഡ് രൂപത്തിലുള്ള ജെല്ലുകളാണ് ഇത്തരം മുട്ടകളുടെ ഉള്ളിലുള്ളതത്രെ. ഇവയ്ക്ക് ന്യൂട്രീഷണല്‍ വാല്യു ഒട്ടും ഇല്ല എന്നും ഇവര്‍ പറയുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട് കോഴിമുട്ട നിര്‍മ്മിക്കുന്ന വീഡിയോകളും പ്രചാരത്തിലുണ്ട് . പലതിലും ഇവയുണ്ടാക്കാനുള്ള കൗതുക വഴികള്‍ പരിചയപ്പെടുത്തുകയാണ്. യൂട്യൂബില്‍ ബ്‌ളോബുകള്‍ നിര്‍മ്മിക്കുന്നതിനുള്ള വീഡിയോകള്‍ ഉള്ളതുപോലെ .
തമാശ ഇതുമാത്രമല്ല Qilu Evening News ന് വേണ്ടി 2009 മാര്‍ച്ച് 27 ന് ഒരു ജേര്‍ണലിസ്റ്റ് എഴുതിയ വാര്‍ത്ത അതീവരസകരമാണ്. പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത “”മനുഷ്യ നിര്‍മ്മിത മുട്ട””യുടെ പിതാവായി സ്വയം അവരോധിച്ച ഒരാള്‍ നല്‍കിയ പത്ര പരസ്യം ഉണ്ടായിരുന്നത് ഈ ജേര്‍ണലിസ്റ്റ് പിന്തുടര്‍ന്നത്രെ . അറിഞ്ഞ കാര്യം അത്ഭുതകരമായിരുന്നു.
കോളെജ് വിദ്യാര്‍ത്ഥികള്‍ക്കും പാവം കര്‍ഷകര്‍ക്കും ഈയാള്‍ ഇത്തരം മുട്ടകള്‍ ഉണ്ടാക്കാനുള്ള പഠനക്ലാസ് ഫീസ് വെച്ച് നടത്തുന്നു. ക്ലാസില്‍ ഈ “ഉപജ്ഞാതാവ് ” മുട്ടത്തോടുകള്‍ നിര്‍മ്മിക്കുന്ന അത്ഭുത രഹസ്യവും മഞ്ഞക്കരുവും വെള്ളക്കരുവും പരസ്പരം ചേരാതെ നിര്‍ത്തുന്നതിനുള്ള സൂത്രവും പഠിപ്പിക്കുന്നുണ്ടത്രെ. വ്യാജമുട്ടകള്‍ ഉണ്ടാക്കി എങ്ങിനെ പണക്കാരനാകാം എന്നതാണ് ക്ലാസിന്റെ പ്രധാന ഭാഗം. (നമ്മുടെ നാട്ടിലെ സന്താന സൗഭാഗ്യ യന്ത്രത്തേയും ലക്ഷ്മീ കടാക്ഷ യന്ത്രത്തേയും കുറിച്ചുള്ള പരസ്യങ്ങള്‍ ചൈനയില്‍ എങ്ങിനെയൊക്കെയാണാവോ വായിക്കപ്പെടുന്നത്!)
സംശയിക്കാനെങ്കിലും ആദ്യം പഠിക്കണ്ടേ
വീഡിയോകളില്‍ കാണുന്നത് വിശ്വസിക്കും മുമ്പ് ഒരു മുട്ട എന്താണെന്ന് ഓര്‍ക്കണം. കോമണ്‍സെന്‍സുള്ള ഏതാള്‍ക്കും ഒരു മുട്ട കണ്ടാല്‍ മനസിലാകും. അത് പൂര്‍ണ്ണമായും ഉരുണ്ടതല്ല എന്നതാണ് പ്രധാനകാര്യം. പുറമേ നിന്ന് വേഗത്തില്‍ പൊട്ടാത്തതും അകമേനിന്ന് വേഗത്തില്‍ പൊട്ടിക്കാവുന്നതും ആയ ഒരു അത്ഭുത അണ്ഡാകാരവസ്തു ആണല്ലോ മുട്ട. അത്തരത്തിലൊരു അടഞ്ഞ പാത്രം കാല്‍ഷ്യം സംയുക്തങ്ങള്‍ കൊണ്ട് ഉണ്ടാക്കാന്‍ ചിലപ്പോള്‍ കഴിയും. എന്നാല്‍ അതിനുള്ളില്‍ മഞ്ഞക്കരുവും വെള്ളക്കരുവും പോലുള്ള ദ്രാവകങ്ങള്‍ നിറച്ച് ജോയിന്റുകള്‍ ഒന്നും ആര്‍ക്കും മനസിലാകാത്ത വിധം പൂര്‍ണതയോടെ നിര്‍മ്മിക്കാനുള്ള ടെക്‌നോളജി നിലവില്‍ കണ്ടുപിടിച്ചിട്ടില്ല.
മുട്ടുമ്പോള്‍ മുട്ടത്തോടു പോലെതന്നെ പൊട്ടണം, ഉള്ളിലുള്ളവ ചൂടാകുമ്പോള്‍ വെളുത്തും മഞ്ഞച്ചും വേറേ വേറേ ഇരിക്കണം, അവയിക്കിടയില്‍ വേര്‍തിരിക്കുന്ന മറ്റൊരു വസ്തുവും ഉണ്ടാകരുത്, പുഴുങ്ങുമ്പോള്‍ ഒരു നേര്‍ത്ത സ്തരം തോടിനും വെള്ളയ്ക്കുമിടയില്‍ രൂപപ്പെടണം. (അതൊക്കെ ഉണ്ടത്രെ) ചൈനക്കാരല്ലെ , അവര്‍ക്ക് എന്തും സാധിക്കും എന്ന് ആശ്വസിക്കാന്‍ വരട്ടെ.. ഈ മുട്ട ഉണ്ടാക്കുന്നത് വലിയ യന്ത്രസംവിധാനമുള്ള ഫാക്ടറികളിലൊന്നുമല്ല എന്നാണല്ലോ നമ്മുടെ പത്രക്കാരുടെ വിവരണം. കുടില്‍ വ്യവസായമായി ആയിരക്കണക്കിനാളുകള്‍ പണ്ട് ഉജാല കുപ്പിയില്‍ നിറക്കുന്നതുപോലെ മുട്ടയുണ്ടാക്കി അത് ഏജന്റിനെ ഏല്‍പ്പിച്ച് പണം വാങ്ങുകയാണ്.
മലയാള പത്ര ലേഖകന്‍ ഒരാള്‍ 1500 മുട്ടവരെ ഒരു ദിവസം ഇടും എന്നും പറയുന്നുണ്ട്. ഹാവൂ ആ പാക്കിങ്ങ് സംവിധാനം കിട്ടിയിരുന്നെങ്കില്‍ പ്ലാസ്റ്റിക്ക് പാക്കിങ്ങുകള്‍ ഒഴിവാക്കി പ്രകൃതിയുമായി ഇണങ്ങുന്ന കവറുകളില്‍ എന്തൊക്കെ സാധനങ്ങള്‍ നമുക്ക് മാര്‍ക്കറ്റില്‍ ഇറക്കിക്കൂട! ചിന്തിക്കുമ്പോള്‍ തന്നെ രോമാ!ഞ്ചമുണ്ടാകുന്നു. അല്പം ഉറപ്പ് കൂട്ടണം എന്ന് മാത്രം. ഉച്ചക്ക് ചോറ് ഒരു ഒട്ടകപക്ഷിമുട്ടത്തോടിലും, കറി ലഗോണ്‍ കോഴിമുട്ടത്തോടിലും സുരക്ഷിതമായി പാക്ക് ചെയ്ത് കൊണ്ടു പോകാമായിരുന്നു. ഭക്ഷണം കഴിച്ച് വാഴയില കളയും പോലെ മുട്ടത്തോട് വാഴയുടെ ചുവടില്‍ പൊടിച്ചിട്ടാല്‍ മതി.
അടുത്തപേജില്‍ തുടരുന്നു
പെട്ടന്ന് ചൂടില്‍ മുട്ടകള്‍ കേടായിപ്പോവാതിരിക്കാന്‍ മുട്ട ഫാമുകാര്‍ കടുപ്പം കൂടിയ പ്രിസര്‍വേറ്റീവുകള്‍ ഉപയോഗിക്കുന്നുണ്ടാവാം. തോടിലുള്ള സൂക്ഷ്മസുഷിരങ്ങളിലൂടെ മുട്ടകളുടെ ഉള്ളില്‍ അവ എത്തിക്കാന്‍ വലിയ മെനക്കേടില്ല. കൂടാതെ കോഴിത്തീറ്റയിലും അതിനാവശ്യമായ മരുന്നുകളോ മറ്റോ ചേര്‍ത്തുകൂടെന്നില്ല. അതുകൊണ്ടാവാം ചിലപ്പോള്‍ മുട്ട പുഴുങ്ങുമ്പോഴും, പൊട്ടിക്കുമ്പോഴും സ്വാഭാവികമല്ലാത്ത വിധം തോന്നാന്‍ കാരണം. നിലവിലെ സാഹചര്യത്തില്‍ കൃത്രിമ മുട്ട എന്നത് വെറും ഊഹാപോഹം മാത്രം
അച്ചാറിട്ട മുട്ട
രണ്ടാമതുണ്ടാകേണ്ട സംശയം. നിലവില്‍ എന്തും വളരെ വിലകുറച്ച് ഉണ്ടാക്കാന്‍ കഴിവുള്ളവരാണ് ചൈനക്കാര്‍ എന്നാണല്ലോ നമ്മുടെ “പ്രധാന പരാതി”. അവര്‍ക്ക് ഒറിജിനല്‍ കോഴിയെക്കൊണ്ട് മുട്ടയിടീപ്പിക്കാനും ചെറിയ ചെലവേ വരൂ. ഇപ്പോള്‍ അവിറ്റത്തെ മാര്‍ക്കറ്റില്‍ 50 ഇന്ത്യന്‍ പൈസയുടെ മൂല്യത്തില്‍ ഒരു കോഴിമുട്ട കിട്ടും. അതായത് മൊത്തത്തില്‍ വാങ്ങുന്നെങ്കില്‍ 40 പൈസക്ക് നമുക്ക് തരും.
അത് ഇന്ത്യയില്‍ എത്തിക്കാന്‍ കൃത്രിമ മുട്ട എത്തിക്കുന്നതിന്റെ ചിലവല്ലേ വരൂ. ഇതിലും ലാഭത്തില്‍ കൃത്രിമ മുട്ട ഉണ്ടാക്കാന്‍ അവര്‍ക്ക് കഴിയും എന്നായിരിക്കും ന്യായം. ശരി 20 പൈസക്ക് അവര്‍ക്ക് കൃത്രിമ മുട്ട ഉണ്ടാക്കാന്‍ കഴിയണം. പറഞ്ഞിടത്തോളം ഇത്തരം കെമിക്കലുകള്‍ ചേര്‍ത്ത് ഇത്തരം പാക്കിങ്ങില്‍ നിറച്ച് പൊട്ടാതെ പൊളിയാതെ കരിവെള്ളൂരിലെ തട്ടുകടയില്‍ ചൈനയില്‍ നിന്ന് ഇതെത്തിക്കാന്‍ അവര്‍ പെട്ട പാട്! ഹോ കഷ്ടം തന്നെ! എന്നിട്ടോ ഒരു മുട്ടയില്‍ അവര്‍ക്ക് നിര്‍മ്മാണ ചെലവടക്കം കിട്ടുക 20 പൈസ! (നാട്ടില്‍ 4 രൂപയേ ഉള്ളല്ലോ നല്ല കോഴിമുട്ടയ്ക്ക്, ബ്രേക്കേജും ഡാമേജും കൈക്കൂലിയും, കമ്മീഷനും എല്ലാം തീര്‍ത്ത് ഇതിന്റെ കച്ചവടക്കാരനും ഇത്രയേ കിട്ടുന്നുള്ളു ). എന്നിട്ട് അത് എവിടത്തേക്കാണ് കയറ്റി അയക്കേണ്ടത്? കുന്നങ്കുളത്ത്കാരുടെ അടുത്തേക്ക്! ഈ വ്യാജ മുട്ട കഴിച്ച് ആര്‍ക്കെങ്കിലും രണ്ട് പ്രാവശ്യം അധികം കക്കൂസില്‍ പോകാന്‍ തോന്നിയാല്‍ ഉടന്‍ കാര്യം കുഴപ്പമാകും
ഗൂഡാലോചന സിദ്ധാന്തങ്ങള്‍
ചൈനീസ് മുട്ട സംബന്ധിച്ച രണ്ട് സിദ്ധാന്തങ്ങളാണ് പ്രചാരത്തിലുള്ളത്. ഒന്നാമത്തേത്, ചൈനീസ് ഒളിമ്പിക്‌സിനെത്തിയ സന്ദര്‍ശകര്‍ ചെലവു കുറഞ്ഞ ഭക്ഷണ ശാലകളില്‍ പോയി ഭക്ഷണം കഴിക്കുന്നത് തടയാന്‍ വേണ്ടി അവിടങ്ങളില്‍ ആരോഗ്യത്തിന് തകരാറുണ്ടാക്കുന്ന സാധനങ്ങള്‍ കൊണ്ടാണ് ഭക്ഷണം ഉണ്ടാക്കുന്നത് എന്ന് വരുത്തിത്തീര്‍ക്കാന്‍ പഞ്ചനക്ഷത്ര ഹോട്ടല്‍ ശൃംഘലകള്‍ പ്രചരിപ്പിച്ച വ്യാജ വാര്‍ത്തയാണിത് എന്നാണ്. രണ്ടാമത്തെ സിദ്ധാന്തം ഇത് ചൈനീസ് സര്‍ക്കാരിന്റെ രഹസ്യ പ്രോഗ്രാം ആണെന്നാണ്. വലിയ നഷ്ടം സഹിച്ചായാലും അവര്‍ ഇവിടെ മുട്ടയിറക്കുന്നത് നമ്മളെയെല്ലാം കൊല്ലാനാണ്. ഇഞ്ചിഞ്ചായി കൊല്ലാന്‍. ഡിമെന്‍ഷ്യ വന്ന് ഇന്ത്യയെന്റെ രാജ്യം എന്ന് പാട്ട് പാടാന്‍ പോലും അറിയാത്തവരാക്കി ഇന്ത്യക്കാരെ മാറ്റാന്‍. പിന്നെ യുദ്ധമൊന്നും ഇല്ലാതെ ചൈനക്കാര്‍ക്ക് നമ്മളെ കീഴ്‌പെടുത്താമല്ലൊ.
ഇത് ജനസംഖ്യ കുറയ്ക്കാന്‍ വാക്‌സിനേഷന്‍ നടത്തുന്നു എന്ന കിഴങ്ങന്‍ ചേരിമാരുടെ ഗൂഢാലോചനയിലും കടുപ്പം. അതെ, കൊക്കിനെ പിടിക്കാന്‍ എളുപ്പ മാര്‍ഗമുണ്ടെന്ന് നമ്മളല്ലെ കണ്ടെത്തിയത്? ആദ്യം, അതിന്റെ തലയില്‍ അല്പം വെണ്ണ വയ്ക്കുക. വെയില്‍ കൊണ്ട് അത് ഉരുകി ഒഴുകി കൊക്കിന് കണ്ണ് കാണാതാവുമ്പോള്‍ പോയി പിടിക്കുക. ഈ സൂത്രമൊക്കെ ചൈനക്കാര്‍ എങ്ങിനെ അറിഞ്ഞു ആവോ!
സാദ്ധ്യതകള്‍
പെട്ടന്ന് ചൂടില്‍ മുട്ടകള്‍ കേടായിപ്പോവാതിരിക്കാന്‍ മുട്ട ഫാമുകാര്‍ കടുപ്പം കൂടിയ പ്രിസര്‍വേറ്റീവുകള്‍ ഉപയോഗിക്കുന്നുണ്ടാവാം. തോടിലുള്ള സൂക്ഷ്മസുഷിരങ്ങളിലൂടെ മുട്ടകളുടെ ഉള്ളില്‍ അവ എത്തിക്കാന്‍ വലിയ മെനക്കേടില്ല. കൂടാതെ കോഴിത്തീറ്റയിലും അതിനാവശ്യമായ മരുന്നുകളോ മറ്റോ ചേര്‍ത്തുകൂടെന്നില്ല. അതുകൊണ്ടാവാം ചിലപ്പോള്‍ മുട്ട പുഴുങ്ങുമ്പോഴും, പൊട്ടിക്കുമ്പോഴും സ്വാഭാവികമല്ലാത്ത വിധം തോന്നാന്‍ കാരണം. നിലവിലെ സാഹചര്യത്തില്‍ കൃത്രിമ മുട്ട എന്നത് വെറും ഊഹാപോഹം മാത്രം
പരിഹാരം
നമ്മുടെ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് പത്താം ക്ലാസ് വരെയുള്ള ശാസ്ത്രപുസ്തകങ്ങള്‍ ഒന്ന് വായിക്കാനും പഠിക്കാനും കൊടുക്കുക
കടപ്പാട്:ലൂക്ക സയന്‍സ് മാഗസിന്‍