| Monday, 5th October 2020, 4:23 pm

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ക്ക് യു.എസ് പൗരത്വം നല്‍കേണ്ടതില്ല, ബ്രിട്ടന്‍ സ്‌കൂളുകളില്‍ മുതലാളിത്ത വിരുദ്ധ പാഠങ്ങള്‍ ഇല്ല, നടക്കുന്നതെന്ത്?

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വമോ എന്തെങ്കിലും തരത്തിലുള്ള ബന്ധമോ ഉള്ളവര്‍ക്ക് പൗരത്വം അനുവദിക്കാനാവില്ലെന്ന നിര്‍ദ്ദേശം യു.എസില്‍ പുറത്തിറക്കി. വെള്ളിയാഴ്ച യു.എസ് സിറ്റിസണ്‍ ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശത്തിലാണ് ഇക്കാര്യമുള്ളത്. യു.എസ്-ചൈന തര്‍ക്കത്തിനിടെയാണ് ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്ത ഈ മാര്‍ഗനിര്‍ദ്ദേശം പുറത്തുവന്നത്.

അമേരിക്കയില്‍ ഈ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കുന്നതിന്റെ കുറച്ചു ദിവസം മുമ്പാണ് ബ്രിട്ടനിലെ സ്‌കൂളുകളില്‍ നിന്ന് മുതലാളിത്ത വിരുദ്ധ ആശയങ്ങളുള്ള ഓര്‍ഗനൈസേഷനുകളില്‍ നിന്നും കരിക്കുലത്തിലേക്കുള്ള വിഷയങ്ങള്‍ സ്വീകരിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

മുതലാളിത്ത വിരുദ്ധതയെ തീവ്ര രാഷ്ട്രീയ നിലപാടായും അഭിപ്രായ സ്വാതന്ത്രത്തിനു നേരെയുള്ള വെല്ലുവിളിയായുമാണ് ബ്രിട്ടീഷ് ഡിപാര്‍ട്‌മെന്റ് ഫോര്‍ എഡ്യുക്കേഷന്‍ പുറത്തിറക്കിയ മാര്‍ഗ നിര്‍ദ്ദേശത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

റിലേഷന്‍ഷിപ്പ്, ആരോഗ്യം, ലൈംഗികത എന്നീ കരിക്കുലം വിഷയങ്ങള്‍ ക്രമീകരിക്കാന്‍ നിയോഗിച്ച സ്‌കൂള്‍ അധികൃതര്‍ക്കും അധ്യാപകര്‍ക്കുമാണ് മാര്‍ഗ നിര്‍ദ്ദേശം അയച്ചിരിക്കുന്നത്.

മുതലാളിത്തം, ജനാധിപത്യം എന്നിവയെ ഇല്ലാതാക്കണമെന്നുള്ള പരസ്യ പ്രസ്താവനകള്‍, തെരഞ്ഞെടുപ്പ് അവസാനിപ്പിക്കണമെന്ന് പ്രഖ്യാപിക്കല്‍, ആന്റിസെമിറ്റിക്, വംശീയ പരാമര്‍ശങ്ങള്‍ തുടങ്ങിയവയാണ് തീവ്രരാഷ്ട്രീയ നിലപാടുകളുടെ ഉദാഹരണമായി മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നത്. സെപ്റ്റംബര്‍ 27 നാണ് ഈ മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more