കവരത്തി: ലക്ഷദ്വീപില്‍ സ്‌കൂളുകള്‍ പൂട്ടുന്നു. 15 സ്‌കൂളുകള്‍ പൂട്ടിയതായാണ് റിപ്പോര്‍ട്ട്. കില്‍ത്താനില്‍ മാത്രം പൂട്ടിയത് അഞ്ച് സ്‌കൂളുകളാണ്. അധ്യാപകരുടേയും ജീവനക്കാരുടേയും കുറവ് ചൂണ്ടിക്കാട്ടിയാണ് സ്‌കൂളുകള്‍ പൂട്ടാനുള്ള നീക്കം.
അതേസമയം, ലക്ഷദ്വീപില്‍ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാനുള്ള ഉത്തരവ് ദ്വീപ് അഡ്മിനിസ്ട്രേഷന്‍ പുറത്തിറക്കിയിട്ടുണ്ട്. 39 ഉദ്യോഗസ്ഥരെയാണ് അടിയന്തരമായി സ്ഥലം മാറ്റണമെന്ന് ഉത്തരവിട്ടിരിക്കുന്നത്.
39 ഉദ്യോഗസ്ഥരെ വ്യത്യസ്ത ദ്വീപുകളിലേക്കാണ് കൂട്ടത്തോടെ സ്ഥലം മാറ്റിയിരിക്കുന്നത്. എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.
കഴിഞ്ഞ ദിവസം കാര്യക്ഷമതയില്ലാത്ത ജീവനക്കാരുടെ പട്ടിക തയ്യാറാക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേല്‍ നിര്‍ദേശിച്ചിരുന്നു.