Accident
മലപ്പുറത്ത് ഇടി മിന്നലേറ്റ് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Nov 24, 01:54 pm
Saturday, 24th November 2018, 7:24 pm

മലപ്പുറം: സ്‌ക്കൂള്‍ വിട്ട് വരുന്നതിനിടെ ഇടിമിന്നലേറ്റ് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു. മലപ്പുറം കൊണ്ടോട്ടി കൊട്ടുകര സ്‌ക്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഫാത്തിമ ഫര്‍സാനയാണ് മരിച്ചത്. മലപ്പുറം കൈതക്കോട് സ്വദേശിനിയാണ് മരിച്ച ഫര്‍സാന.

സ്‌ക്കൂള്‍ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന ഫര്‍സാനയടക്കം മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് പാലക്കപറമ്പില്‍ വെച്ച് ഇടിമിന്നലേല്‍ക്കുകയായിരുന്നു. മിന്നലേറ്റ ഒരു പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളെജിലാണ്.

പരിക്കേറ്റ മറ്റൊരു പെണ്‍കുട്ടി കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച ഫര്‍സാനയുടെ മൃതദേഹം കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലാണ്.

DoolNews Video