Advertisement
Kerala
സ്‌കൂളുകള്‍ തുറക്കുന്നത് ജൂണ്‍ ആറിന്: തീരുമാനം ചെറിയ പെരുന്നാള്‍ പ്രമാണിച്ച്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 May 29, 02:14 pm
Wednesday, 29th May 2019, 7:44 pm

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റി. ജൂണ്‍ ഒന്നിന് തുറക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ തൊട്ടടുത്ത ദിവസങ്ങളില്‍ വരുന്ന പെരുന്നാള്‍ അവധികള്‍ കണക്കിലെടുത്താണ് മന്ത്രിസഭയുടെ തീരുമാനം. വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജൂണ്‍ നാലിനോ അഞ്ചിനോ ചെറിയ പെരുന്നാള്‍ ആകുവാന്‍ സാധ്യതയുള്ളതിനാല്‍ സ്‌കൂള്‍ തുറക്കുന്നത് ആറിലേക്ക് മാറ്റണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. മധ്യവേനലവധിക്ക് ശേഷം വിദ്യാലയങ്ങള്‍ തുറക്കുന്നതു നീട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സര്‍ക്കാരിനു കത്തുനല്‍കുകയും ചെയ്തിരുന്നു.