തിരുവനന്തപുരം: സംസ്ഥാനത്ത് എട്ടാം തരം വിദ്യാര്‍ത്ഥികള്‍ക്കുള്ള റെഗുലര്‍ ക്ലാസ് തിങ്കളാഴ്ച മുതല്‍ തുടങ്ങാന്‍ തീരുമാനം. 15 ന് തുടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
എന്നാല്‍ നാഷണല്‍ അച്ചീവ്മെന്റ് സര്‍വേ കണക്കിലെടുത്ത് ക്ലാസ് നേരത്തെ ആരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം, ഒമ്പത്, പ്ലസ് വണ്‍ ക്ലാസുകള്‍ 15 ന് തന്നെ ആരംഭിച്ചാല്‍ മതിയെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
മാനവവിഭശേഷി മന്ത്രാലയത്തിന്റെ ദേശീയ തലത്തിലുള്ള സര്‍വേ 12 ന് നടക്കുകയാണ്. 3, 5, 8 ക്ലാസ്സുകള്‍ കേന്ദ്രീകരിച്ചുകൊണ്ടാണ് സര്‍വേ.
സംസ്ഥാന സര്‍ക്കാര്‍ നേരത്തെ എട്ടാം ക്ലാസ് തുടങ്ങുന്നത് 15ാം തീയതി മതിയെന്നായിരുന്നു തീരുമാനിച്ചത്. എന്നാല്‍ ക്ലാസ്സുകള്‍ തുടങ്ങാന്‍ വൈകിയാല്‍ കേരളം സര്‍വേയില്‍ നിന്നും പുറന്തള്ളപ്പെടും എന്നു വിലയിരുത്തിയാണ് എട്ടാം ക്ലാസ് നേരത്തെ തുടങ്ങാന്‍ തീരുമാനിച്ചത്.
കൊവിഡ് വ്യാപനം കാരണം ഒന്നര വര്‍ഷത്തിലേറെയായി അടച്ചിട്ട വിദ്യാലയങ്ങള്‍ നീണ്ട ഇടവേളക്ക് ശേഷം നവംബര്‍ ഒന്നു മുതലാണ് വീണ്ടും തുറന്നത്. 8,9, പ്ലസ് വണ്‍ ഒഴികെ ബാക്കി ക്ലാസുകള്‍ അന്ന് തുടങ്ങിയിരുന്നു.
ആദ്യ രണ്ടാഴ്ച ഉച്ചവരെയാണ് ഇപ്പോള്‍ സ്‌കൂളുകളിലെ ക്ലാസുകള്‍. ഒരു ക്ലാസിനെ രണ്ടായി വിഭജിച്ച് കുട്ടികള്‍ ഒരുമിച്ചെത്തുന്നത് ഒഴിവാക്കിയാണ് ക്ലാസുകള്‍ നടത്തുന്നത്.
ഒരോ ബാച്ചിനും തുടര്‍ച്ചയായ മൂന്ന് ദിവസം ക്ലാസ്. അടുത്ത ബാച്ചിന് അടുത്ത മൂന്ന് ദിവസം ക്ലാസ്. ഓരോ ഗ്രൂപ്പിനെയും ബയോബബിളായി കണക്കാക്കിയാണ് പഠനം.
കുട്ടികളെ കൊണ്ട് വരുന്ന രക്ഷിതാക്കളെ സ്‌കൂളില്‍ പ്രവേശിപ്പിക്കുന്നില്ല. ഉച്ചഭക്ഷണം കൊവിഡ് പ്രോട്ടോക്കാള്‍ പാലിച്ചായിരിക്കണം. ആദ്യരണ്ടാഴ്ചക്ക് ശേഷം ക്ലാസിലെത്തേണ്ട കുട്ടികളുടെ എണ്ണം, ഷിഫ്റ്റ് എന്നിവയിലടക്കമുള്ള മാറ്റമുണ്ടാകും.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം