എന്നാല്‍ മതിയായ ഡാറ്റകളും വിവരശേഖരണവും നടത്താതെ പൊതുതാല്‍പര്യ ഹരജിയുമായി വരരുതെന്നും പഠനത്തില്‍ ശ്രദ്ധിക്കണമെന്നും കോടതി വിദ്യാര്‍ത്ഥികളോട് നിര്‍ദേശിച്ചു.
‘കൊവിഡ് -19 സംബന്ധിച്ച് പല സംസ്ഥാനങ്ങളിലും പല സാഹചര്യമാണ്. സംസ്ഥാനത്തിന്റെ വലുപ്പം മുതല്‍ ജനസാന്ദ്രത വരെയുള്ള ഘടകങ്ങള്‍ അനുസരിച്ച് സ്ഥിതി വ്യത്യാസപ്പെടാം. കേസുകള്‍ വര്‍ധിക്കുന്ന പ്രദേശങ്ങള്‍ നിരീക്ഷിക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനുമാണ് ഓരോ സംസ്ഥാനത്തിന്റെയും തീരുമാനം. ആത്യന്തികമായി, തീരുമാനം സര്‍ക്കാരുകള്‍ക്ക് വിടുകയാണ് ഉചിതം, ഞങ്ങള്‍ക്ക് ഭരണം ഏറ്റെടുക്കാന്‍ കഴിയില്ല,’ കോടതി പറഞ്ഞു.