തിരുവനന്തപുരം: സംസ്ഥാനത്തെ സ്ക്കൂളുകള്‍ ജൂണ്‍ 3 ന് തന്നെ തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്. സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ജൂണ്‍ 12 നാണ് സ്ക്കൂളുകള്‍ തുറക്കുകയുള്ളു എന്ന പ്രചരിച്ചിരുന്നു.
തുടര്‍ന്നാണ് വിശദീകരണവുമായി മന്ത്രി തന്നെ രംഗത്തെത്തിയത്. ജൂണ്‍ 12നാണ് സ്ക്കൂള് തുറക്കുന്നതെന്ന് പ്രചരിച്ചതോടെ കുട്ടികള്‍ക്കിടയിലും രക്ഷിതാക്കളുടെ ഇടയിലും ആശങ്കകളുണ്ടായിരുന്നു.
അതേസമയം സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ഒന്നാം വര്‍ഷ പ്രവേശനത്തിന് 20 ശതമാനം മാര്‍ജിനല്‍ സീറ്റ് വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
ഇത്തരത്തില്‍ സീറ്റ് വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലെയും എല്ലാ ബാച്ചുകളിലും 10 വിദ്യാര്‍ഥികളെ വീതം അധികമായി പ്രവേശിപ്പിക്കാന്‍ കഴിയും.
എന്നാല്‍ അണ് എയ്ഡഡ് സ്കൂളുകളില്‍ സീറ്റ് വര്‍ധനയില്ല.
DoolNews Video