| Monday, 9th August 2021, 2:32 pm

സ്‌കൂള്‍ തുറക്കുന്നു? സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സ്‌കൂള്‍ തുറക്കുന്നത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. പ്രാദേശിക നിയന്ത്രണങ്ങള്‍ അനുസരിച്ച് സംസ്ഥാനങ്ങള്‍ക്ക് ഈ വിഷയത്തില്‍ തീരുമാനമെടുക്കണമെന്നാണ് കേന്ദ്രം പറഞ്ഞത്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആണ് ഇക്കാര്യം ലോക്‌സഭയില്‍ അറിയിച്ചത്.

കേന്ദ്രസര്‍ക്കാരിന്റെ അനുമതി കിട്ടിയാല്‍ ഘട്ടം ഘട്ടമായി സ്‌കൂള്‍ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി നിയമസഭയില്‍ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.

ഓണ്‍ലൈന്‍ പഠനംമൂലം 36 ശതമാനം കുട്ടികള്‍ക്ക് കഴുത്തുവേദനയും 27 ശതമാനം പേര്‍ക്ക് കണ്ണുവേദനയും റിപ്പോര്‍ട്ട് ചെയ്തതായി എസ്.സി.ഇ.ആര്‍.ടി.സി റിപ്പോര്‍ട്ട് ഉദ്ധരിച്ച് മന്ത്രി പറഞ്ഞു.

കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധയും വ്യായാമവും ഉറപ്പുവരുത്തണമെന്നും ശിവന്‍ കുട്ടി സഭയില്‍ പറഞ്ഞു.

കേന്ദ്രത്തിന്റെ തീരുമാനം വ്യക്തമായതോടെ സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കാനുള്ള സാധ്യത തെളിഞ്ഞുവന്നിരിക്കുകയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: School opening? The central government says the states can decide

We use cookies to give you the best possible experience. Learn more