പൗരത്വ നിയമത്തെ അനുകൂലിച്ച് വിദ്യാര്‍ത്ഥികള്‍ എഴുതുന്നത് എന്ന രീതിയില്‍ പ്രധാനമന്ത്രിക്ക് കത്തയച്ച അഹമ്മദാബാദിലെ സ്‌കൂള്‍ നടപടിക്കെതിരെ രക്ഷിതാക്കള്‍. വിദ്യാര്‍ത്ഥികളുടെയോ രക്ഷിതാക്കളുടെയോ അറിവോടെയോ സമ്മതത്തോടെയോ കൂടിയല്ല കത്തുകള്‍ അയച്ചതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.
കത്തുകള്‍ പ്രധാനമന്ത്രിക്ക അയക്കുമെന്ന് പറഞ്ഞിരുന്നില്ല. പഠനത്തിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികളെക്കൊണ്ട് കത്തെഴുതിച്ചതെന്നും രക്ഷിതാക്കള്‍ പറഞ്ഞു.
സ്‌കൂള്‍ അധികൃതര്‍ കുട്ടികളുടേതെന്ന രീതിയില്‍ പ്രധാനമന്ത്രിക്ക് അഭിനന്ദന സന്ദേശങ്ങള്‍ അയച്ചതിന് പിന്നാലെ പ്രതിഷേധവുമായി രക്ഷിതാക്കള്‍ രംഗത്തെത്തിയിരുന്നു. ഗുജറാത്ത് സെക്കണ്ടറി ആന്റ് ഹയര്‍ സെക്കണ്ടറി എഡ്യുക്കേഷന്‍ ബോര്‍ഡിന്റെ കീഴിലുള്ള വിദ്യായമാണ് ഇത്. രക്ഷിതാക്കള്‍ സ്‌കൂള്‍ നടപടിക്കെതിരെ പ്രതിഷേധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.