കാഞ്ഞിരപ്പള്ളിയില്‍ എട്ടാം ക്ലാസുകാരിയ്ക്ക് നേരെ ലൈംഗികാക്രമണം; പ്രതി പിടിയില്‍
Kerala News
കാഞ്ഞിരപ്പള്ളിയില്‍ എട്ടാം ക്ലാസുകാരിയ്ക്ക് നേരെ ലൈംഗികാക്രമണം; പ്രതി പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th December 2019, 9:12 am

കാഞ്ഞിരപ്പള്ളി: 13 വയസ്സുകാരിയെ ലൈംഗികമായി ആക്രമിച്ച കേസില്‍ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയാണ് പ്രതി ലൈംഗികാക്രമണം നടത്തിയത്.

കരിമ്പക്കയം സ്വദേശി അരുണ്‍ സുരേഷിനെയാണ് ശനിയാഴ്ച പൊലീസ് അറസ്റ്റു ചെയ്തത്. പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരുകയാണ്. കാഞ്ഞിരപ്പള്ളിയ്ക്കടുത്തുള്ള ഒരു റബ്ബര്‍ തോട്ടത്തില്‍ നിന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ലൈംഗികാക്രമണം നടത്തിയതിന് 376ാം വകുപ്പ് പ്രകാരവും പോക്‌സോ നിയമപ്രകാരവുമാണ് കേസെടുത്തികരിക്കുന്നത്.

പൊലീസ് കാണിച്ച ഫോട്ടോകളില്‍ നിന്ന് പ്രതിയെ പെണ്‍കുട്ടി തിരിച്ചറിയുകയായിരുന്നു.

വെള്ളം ചോദിച്ച് വീട്ടിലെത്തിയ ആള്‍ വീട്ടില്‍ അതിക്രമിച്ച് കയറി കുട്ടിയെ ലൈംഗികാക്രമണത്തിന് ഇരയാക്കുകയായിരുന്നു.

ഇന്നലെ വൈകുന്നേരം നാലരയോടെയാണ് സംഭവം ഉണ്ടായത്. കുട്ടി സ്‌കൂള്‍ വിട്ടു വന്ന സമയം ഇയാള്‍ കുടിക്കാന്‍ വെള്ളം ചോദിച്ചെത്തുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വെള്ളം എടുക്കാന്‍ കുട്ടി അകത്തേക്ക് പോയ സമയത്ത് വീട്ടിലേക്ക് അതിക്രമിച്ച് കയറി ഇയാള്‍ കുട്ടിയെ ലൈംഗികാക്രമണത്തിന് ഇരയാക്കുകയായിരുന്നു.