| Saturday, 6th December 2014, 10:23 am

സ്‌കൂള്‍ കലോത്സവം ബഹിഷ്‌കരിക്കുമെന്ന് അധ്യാപക സംഘടന

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോഴിക്കോട് നടക്കുന്ന 55ാമത് കേരള സ്‌കൂള്‍ കലോത്സവം ബഹിഷ്‌കരിക്കുമെന്ന് അധ്യാപക സംഘടന മുന്നറിയിപ്പ് നല്‍കി. ജനുവരി 15 മുതല്‍ 21 വരെയാണ് കലോത്സവം നടക്കുന്നത്.

അധ്യാപകരുടെ പുനര്‍വിന്യാസം നടത്തിയില്ലെങ്കില്‍ സ്‌കൂള്‍ കലോത്സവം ബഹിഷ്‌കരിക്കുമെന്നാണ് അധ്യാപക സംഘടനകള്‍ അറിയിച്ചിരിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടി അധ്യാപക സംഘടന പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് കത്ത് നല്‍കി.

അതേസമയം, സ്‌കുള്‍ കലോത്സവത്തിന് തയ്യാറാക്കിയിരുന്ന ലോഗോയില്‍ ചെറിയ മാറ്റം വരുത്തി. ബുധനാഴ്ച പ്രകാശനം ചെയ്ത ലോഗോയാണ് മാറ്റങ്ങളോടെ കഴിഞ്ഞ ദിവസം പുതുക്കി നിര്‍മ്മിച്ചത്.

കണ്ണൂരിലെ ആര്‍ട്ടിസ്റ്റ് ശശികലയാണ് ആദ്യത്തെ ലോഗോ തയ്യാറാക്കിയിരുന്നത്, ഇവരുടെ വിലാസവും മൊബൈല്‍ നമ്പറും ലോഗോയില്‍ ഉള്‍പ്പെടുത്തിയത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പുതിയ ലോഗോയില്‍ ഈ പരസ്യ ശൈലി ഒഴിവാക്കിയിട്ടുണ്ട്.

“ജനവരി” എന്നുണ്ടായിരുന്നത് “ജനുവരി” എന്നായും കേരള സ്‌കൂള്‍ കലോത്സവം എന്നുള്ളത് ഒറ്റവരിയിലാക്കുകയും ചെയ്തു. ലോഗോയുടെ നിറത്തിലും ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more