തിരൂര്‍: മുടി നീട്ടി വളര്‍ത്തിയതിനാല്‍ വിദ്യാര്‍ത്ഥിക്ക് സ്‌കൂളില്‍ പ്രവേശനം നിഷേധിച്ചതായി പരാതി. മലപ്പുറം തിരൂര്‍ എം.ഇ.ടി സി.ബി.എസ്.ഇ സ്‌കൂളാണ് കുട്ടിക്ക് പ്രവേശനം നിഷേധിച്ചത്. സംഭവത്തില്‍ കുട്ടിയുടെ അമ്മ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയിട്ടുണ്ട്.
അഞ്ച് വയസുള്ള ആണ്‍കുട്ടിക്കാണ് സ്‌കൂള്‍ അധികൃതര്‍ പ്രവേശനം നിഷേധിച്ചത്. സ്‌കൂള്‍ റൂള്‍ അനുസരിച്ച് മാത്രമേ പോകാന്‍ സാധിക്കുകയുള്ളൂവെന്നും ഇത്തരം കാര്യങ്ങളൊന്നും അനുവദിച്ച് നല്‍കാന്‍ സാധിക്കില്ലെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചതായി കുട്ടിയുടെ അമ്മ പറഞ്ഞു. തുടര്‍ന്ന് കുട്ടിക്ക് സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശനം നേടിയെന്നും അമ്മ അറിയിച്ചു.
മറ്റ് രക്ഷിതാക്കളുടെ മുമ്പില്‍ വെച്ച് കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മുടി ദാനം ചെയ്യാനായിരുന്നു കുട്ടി മുടിവളര്‍ത്തിയത്. ഇക്കാര്യം
അധികൃതരെ അറിയിച്ചെങ്കിലും ഇത്തരം കാര്യങ്ങള്‍ അനുവദിക്കാനാകില്ലെന്നായിരുന്നു അറിയിച്ചതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.
സംഭവത്തില്‍ സ്‌കൂള്‍ അധികൃതരില്‍ നിന്നും ചൈല്‍ഡ് ലൈന്‍ വിശദീകരണം തേടിയിട്ടുണ്ട്.
Contenthighlights: school denied entry to a boy because of growing hair