[]റാഞ്ചി: അമ്പത്തിയൊന്നാമത് ദേശീയ സ്‌കൂള്‍ കായികമേളയുടെ മൂന്നാം ദിനത്തിലും കേരളം കുതിപ്പ് തുടരുന്നു. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ നടത്തത്തില്‍ കെ.ടി നീന കേരളത്തിനായി സ്വര്‍ണം കരസ്ഥമാക്കി.
അതോടൊപ്പം തന്നെ പാലക്കാട്ട് മുണ്ടൂര്‍ സ്‌കൂളിലെ പി.യു ചിത്ര സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടി. ഇതോടെ കേരളത്തിന്റെ സ്വര്‍ണവേട്ട 12 ആയി ഉയര്‍ന്നു. നേരത്തെ 3000 മീറ്റര്‍ ഓട്ടത്തിലും ചിത്ര സ്വര്‍ണം നേടിയിരുന്നു.
ഇന്ന് 20 ഫൈനലുകളാണ് നടക്കുന്നത്. മേളയിലെ ഏറ്റവും വേഗമേറിയ താരത്തെയും ഇന്നറിയാം. ജൂനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ കെ. ആര്‍ ആതിരയും ജൂനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ ദേശീയ റെക്കോര്‍ഡ് ഉടമയായ മരിയ ജയ്‌സണും കേരളത്തിന്റെ മെഡല്‍ പ്രതീക്ഷയുമായി ഇന്ന് ഇറങ്ങുന്നത്.
സീനിയര്‍ പെണ്‍കുട്ടികളുടെ അഞ്ചു കി.മീറ്റര്‍ നടത്തത്തില്‍ എ.എം ബിന്‍സി, ലോങ്ജംപില്‍ ജെനിമോള്‍ ജോയി, 400 മീറ്ററില്‍ വി.വി. ജിഷ, ജൂനിയര്‍ 400 മീറ്ററില്‍ ജിസ്‌ന മാത്യു, സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹൈജംപില്‍ ബി.എം. സന്ധ്യ എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിനായി സ്വര്‍ണം നേടിയത്.
ജൂനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ ഷഹര്‍ബാന സിദ്ദീഖ്, സീനിയര്‍ ലോങ്ജംപില്‍ ആതിര സുരേന്ദ്രന്‍, ജാവലിന്‍ത്രോയില്‍ സി.കെ. പ്രജിത എന്നിവര്‍ വെള്ളിപതക്കവും നേടി.
2008ല്‍ ഡല്‍ഹിയുടെ സിക്കന്തര്‍ സ്ഥാപിച്ച 1.88 മീറ്റര്‍ ഉയരം ഒരു സെന്റീമീറ്റര്‍ വ്യത്യാസത്തില്‍ മറികടന്നാണ് കേരളത്തിന്റെ അനന്തു ഹൈജംപില്‍ പുതിയ ദൂരത്തത്തെിയത്.