| Sunday, 18th January 2015, 3:19 pm

സ്‌കൂള്‍ കലോത്സവ മാന്വവല്‍ പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സകൂള്‍ കലോത്സവത്തിനുള്ള മാന്വല്‍ പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ്. സംസ്ഥാന സ്‌കൂള്‍ കലോത്സവം കഴിഞ്ഞാലുടനെ ഇതിനുള്ള പദ്ധതികള്‍ ആവിഷകരിക്കുമെന്നും അപ്പീലുകള്‍ നിയന്ത്രിക്കാനുള്ള സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

ഈ വര്‍ഷവും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായും നടക്കുന്ന സംസ്ഥാന കലോത്സവങ്ങളില്‍ വര്‍ദ്ധിച്ചു വരുന്ന അപ്പീലുകളും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും ഏറെ ചര്‍ച്ചാവിഷയമായിരുന്നു. ഇതേതുടര്‍ന്ന് അപ്പീലുകള്‍ നിയന്ത്രിക്കുവാനും വിധി നിര്‍ണ്ണയം കാര്യക്ഷമമാക്കുവാനും ആവശ്യങ്ങള്‍ ഉയരുകയുമുണ്ടായി.

ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ആദ്യ രണ്ട് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ അപ്പീലുകളുടെ എണ്ണത്തില്‍ സര്‍വകാല റെക്കോര്‍ഡാണ് ഉണ്ടായിരിക്കുന്നത്. 1,000 അപ്പീലുകളാണ് രണ്ട് ദിവസം കൊണ്ട് ലഭിച്ചത്. കലോത്സവം മൂന്നാം ദിനം പിന്നിട്ടപ്പോഴേക്കും അത് 1,200ഓളം ആവുകയും ചെയ്തു.

Latest Stories

We use cookies to give you the best possible experience. Learn more