| Sunday, 17th May 2020, 10:47 pm

തിങ്കളാഴ്ച സ്‌കൂള്‍ അഡ്മിഷനായി വിദ്യാര്‍ത്ഥികളെ സ്‌കൂളുകളില്‍ കൊണ്ടു പോവേണ്ടതില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലോക്ഡൗണ്‍ മെയ് 31വരെ നീട്ടിയതിനാല്‍ തിങ്കളാഴ്ച തുടങ്ങുന്ന സ്‌കൂള്‍ അഡ്മിഷന്‍ നടപടികള്‍ക്ക് കുട്ടികളെ സ്‌കൂളില്‍ കൊണ്ടുവരേണ്ടതില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഓണ്‍ലൈന്‍ പ്രവേശനത്തിനായി തയ്യാറാക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംവിധാനം തയ്യാറാകുന്ന മുറയ്ക്ക് അതിലൂടെയും വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശംനം നേടാവുന്നതാണ്.

സാമൂഹിക അകലം പാലിച്ചു മാത്രമേ അഡ്മിഷനായി മാതാപിതാക്കള്‍ എത്താന്‍ പാടുള്ളൂ. അധ്യാപകര്‍ സാമൂഹിക അകലം പാലിക്കാതെ അഡ്മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ പാടില്ലാത്തതാണ്.

പൊതുവിദ്യാലയങ്ങളില്‍ എത്തിച്ചേരുന്ന മുഴുവന്‍ കുട്ടികള്‍ക്കും അഡ്മിഷന്‍ ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളതിനാല്‍ രക്ഷകര്‍ത്താക്കള്‍ തിരക്കുകൂട്ടേണ്ടതില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more