റിലീസിന് ഇനി മണിക്കൂറുകള്‍ മാത്രം; ലിയോയിലെ ദൃശ്യങ്ങള്‍ ചോര്‍ന്നു
Film News
റിലീസിന് ഇനി മണിക്കൂറുകള്‍ മാത്രം; ലിയോയിലെ ദൃശ്യങ്ങള്‍ ചോര്‍ന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 18th October 2023, 8:35 pm

കഴുതപ്പുലിയുടെ രംഗങ്ങളാണ് ചോര്‍ന്നിരിക്കുന്നത്. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ് ഇപ്പോള്‍. മുമ്പ് വിജയ്- ലോകേഷ് കനകരാജ് ചിത്രം മാസ്റ്ററിലെ ദൃശ്യങ്ങളും ഇത്തരത്തില്‍ ചോര്‍ന്നിരുന്നു. വമ്പന്‍ ഹൈപ്പുള്ള ചിത്രത്തിലെ ചെറിയ സസ്‌പെന്‍സുകള്‍ പോലും പുറത്ത് വിടാതെ അണിയറ പ്രവര്‍ത്തകര്‍ പാലിച്ച സൂക്ഷ്മത റിലീസിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഭംഗപ്പെട്ടിരിക്കുകയാണ്.

അതേസമയം ഒക്ടോബര്‍ 19ന് രാവിലെ നാല് മണിക്കാണ് കേരളത്തില്‍ ലിയോയുടെ പ്രദര്‍ശനം ആരംഭിക്കുന്നത്. ഫൈറ്റ് സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്.

ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ചിത്രത്തിനായി അനിരുദ്ധ് രവിചന്ദര്‍ സംഗീതം ഒരുക്കുന്നു. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ട്ണര്‍. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്. പി.ആര്‍.ഒ: പ്രതീഷ് ശേഖര്‍

Content Highlight; Scenes from ‘Leo’ leaked