|

കഴുത്തറ്റം വെള്ളത്തില്‍ തൂങ്ങി നില്‍ക്കുന്നവര്‍; വെള്ളത്തില്‍ ഒഴുകി പോകുന്ന വാഹനങ്ങള്‍; ചൈനയില്‍ നിന്നും പുറത്ത് വരുന്നത് പേടിപ്പിക്കുന്ന ദൃശ്യങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെയ്ജിംഗ്: ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയം നേരിടുന്ന ചൈനയില്‍ ഗുരുതര സാഹചര്യം. ഹെനാന്‍ മേഖലയിലുണ്ടായ പ്രളയത്തിലും വെള്ളപ്പൊക്കത്തിലും പെട്ട് വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.

പുതുതായി പുറത്ത് വരുന്ന കണക്കനുസരിച്ച് കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 25 ലേറെ പേരാണ് ചൈനയിലെ തലസ്ഥാന നഗരമായ സെങ്ഴുവില്‍ മരണപ്പെട്ടത്.

സെങ്ഴുവില്‍ നിന്ന് ബുധനാഴ്ചയോടെ ഏകദേശം 200,000 കുടുംബങ്ങളെ മാറ്റിമാര്‍പ്പിച്ചിട്ടുണ്ട്

സോഷ്യല്‍ മീഡിയയില്‍ പ്രളയത്തിന്റെ ഭീകരത വെളിവാക്കുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. സബ്‌വേക്കുള്ളിലെ ട്രെയിനില്‍ കഴുത്തോളം വെള്ളത്തില്‍ തൂങ്ങി നില്‍ക്കുന്ന ആളുകളുടെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സെങ്‌ഴുവിലെ സബ്‌വേയുടെ മുന്‍ഭാഗം കഴിഞ്ഞ ദിവസമാണ് തകര്‍ന്നത്.

അപകടത്തില്‍പ്പെട്ടവരെ രക്ഷാപ്രവര്‍ത്തകര്‍ കയറില്‍ പിടിച്ച് രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍.

വെള്ളപ്പൊക്കത്തില്‍ ഒഴുകുന്ന വാഹനങ്ങള്‍.

വാഹനത്തിന്റെ ഉയരത്തിന് സമാനമായി വെള്ളം ഒഴുകുന്ന ദൃശ്യം. വാഹനത്തിന്റെ ഉള്ളില്‍ നിന്ന് മൊബൈലില്‍ പകര്‍ത്തിയ ദൃശ്യം.

സെങ്‌ഴുവിലെ യിഹെറ്റന്‍ ഡാം തകരാന്‍ സാധ്യതയുണ്ടെന്നും സൈന്യം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അപ്രതീക്ഷിതമായി സബ് വേയില്‍ വെള്ളം നിറഞ്ഞതോടെ മെട്രോയില്‍ യാത്ര ചെയ്യുകയായിരുന്ന 12 പേരാണ് മരിച്ചത്. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഗുരുതരമായ സാഹചര്യത്തിലൂടെയാണ് ചൈന കടന്നുപോകുന്നതെന്നാണ് പ്രസിഡന്റ് ഷി ജിന്‍പിംഗ് പ്രതികരിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Scary visuals coming out from China’s Henan province

Video Stories