ബെയ്ജിംഗ്: ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയം നേരിടുന്ന ചൈനയില്‍ ഗുരുതര സാഹചര്യം. ഹെനാന്‍ മേഖലയിലുണ്ടായ പ്രളയത്തിലും വെള്ളപ്പൊക്കത്തിലും പെട്ട് വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.
പുതുതായി പുറത്ത് വരുന്ന കണക്കനുസരിച്ച് കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 25 ലേറെ പേരാണ് ചൈനയിലെ തലസ്ഥാന നഗരമായ സെങ്ഴുവില്‍ മരണപ്പെട്ടത്.
സെങ്ഴുവില്‍ നിന്ന് ബുധനാഴ്ചയോടെ ഏകദേശം 200,000 കുടുംബങ്ങളെ മാറ്റിമാര്‍പ്പിച്ചിട്ടുണ്ട്
സോഷ്യല്‍ മീഡിയയില്‍ പ്രളയത്തിന്റെ ഭീകരത വെളിവാക്കുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. സബ്‌വേക്കുള്ളിലെ ട്രെയിനില്‍ കഴുത്തോളം വെള്ളത്തില്‍ തൂങ്ങി നില്‍ക്കുന്ന ആളുകളുടെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Floods in central China killed at least 25 people after a year’s worth of rain fell in 3 days.
At least 12 were killed in a flooded subway in Henan’s capital: “The water reached my chest.” Scientists say summer flooding and extreme weather is worsening due to the climate crisis. pic.twitter.com/jP2rjvht62
വാഹനത്തിന്റെ ഉയരത്തിന് സമാനമായി വെള്ളം ഒഴുകുന്ന ദൃശ്യം. വാഹനത്തിന്റെ ഉള്ളില്‍ നിന്ന് മൊബൈലില്‍ പകര്‍ത്തിയ ദൃശ്യം.
1/3 Some really distressing videos coming out of Zhengzhou in central China – this driver looks rather calm under pressure. But other videos on WeChat show what appear to be people clearly struggling to keep their heads above the flood waters. Death toll so far is 1, 2 missing pic.twitter.com/P8dEk1B1iC
സെങ്‌ഴുവിലെ യിഹെറ്റന്‍ ഡാം തകരാന്‍ സാധ്യതയുണ്ടെന്നും സൈന്യം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അപ്രതീക്ഷിതമായി സബ് വേയില്‍ വെള്ളം നിറഞ്ഞതോടെ മെട്രോയില്‍ യാത്ര ചെയ്യുകയായിരുന്ന 12 പേരാണ് മരിച്ചത്. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഗുരുതരമായ സാഹചര്യത്തിലൂടെയാണ് ചൈന കടന്നുപോകുന്നതെന്നാണ് പ്രസിഡന്റ് ഷി ജിന്‍പിംഗ് പ്രതികരിച്ചിരിക്കുന്നത്.