| Tuesday, 1st August 2017, 5:06 pm

ഷൂട്ടിങ് സെറ്റില്‍ അപമര്യാദയായി പെരുമാറിയ നടന്റെ കരണത്തടിച്ച് സ്‌കാര്‍ലെറ്റ് വില്‍സണ്‍, വീഡിയോ കാണാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഷൂട്ടിങ് സെറ്റില്‍ അപമര്യാദയായി പെരുമാറിയ നടന്റെ കരണത്തടിച്ച് സ്‌കാര്‍ലെറ്റ് വില്‍സണ്‍. ബോളിവുഡ് ചിത്രമായ “ഹന്‍സ ഏക് സന്‍യോഗ്” സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് സംഭവമെന്ന് ന്യൂസ് നാഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഒരു ചിത്രത്തിലെ ഐറ്റം സോങ് ചിത്രീകരണം നടക്കുന്നതിനിടയില്‍ നടന്‍ ഉമാകാന്ത് റായ് അപമര്യാദയായ രീതിയില്‍ സ്‌കാര്‍ലെറ്റിനോട് പെരുമാറാന്‍ തുടങ്ങിയതാണ് സംഭവങ്ങള്‍ക്ക് തുടക്കം. തന്റെ മുടിയില്‍ തൊടാന്‍ നടന്‍ നോക്കിയതോടെ സ്‌കാര്‍ലെറ്റിന്റെ നിയന്ത്രണം വിടുകയായിരുന്നു. രോക്ഷാകുലയായ നടി നടന്റെ കരണത്തടിച്ചു. രംഗം ഉടനെ വഷളായതോടെ ഇയാളെ സ്ഥലത്തു നിന്നും പറഞ്ഞു വിടുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവച്ചു.


Also Read:  ‘എന്നാ പിന്നെ അകത്തോട് കയറി ഇരിക്കായിരുന്നില്ലേ’; ഗസ്റ്റ് ഹൗസിനുള്ളില്‍ കയറിയതിന് കലി തുള്ളിയ പിണറായി വിജയനെ ഓര്‍ത്തെടുത്ത് മാധ്യമ പ്രവര്‍ത്തകന്‍, വീഡിയോ കാണാം 


സംഭവത്തില്‍ ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയില്‍ പരാതി നല്‍കുമെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് സുരേഷ് ശര്‍മ പറഞ്ഞു. നടന്‍ മാപ്പു പറഞ്ഞില്ലെങ്കില്‍ വിലക്ക് ഉള്‍പ്പെടെയുളള നടപടികളിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ചിത്രങ്ങളില്‍ സ്‌കാര്‍ലെറ്റ് ഐറ്റം ഡാന്‍സ് ചെയ്തിട്ടുണ്ട്. വിജയ് നായകനായ “ജില്ല”യിലെ “ജിങ്കിണമണി” എന്ന ഗാനത്തിലും സ്‌കാര്‍ലെറ്റ് അഭിനയിച്ചിട്ടുണ്ട്. ഐറ്റം സോങ്ങുകളിലൂടെ പ്രശസ്തയായ നടിയാണ് സ്‌കാര്‍ലെറ്റ് വില്‍സണ്‍. ബാഹുബലിയിലെ മനോഹരി എന്ന ഗാനത്തിലും സ്‌കാര്‍ലെറ്റ് ഉണ്ടായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more