തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജേക്കബ്ബ് വിഭാഗം ഇടതുമുന്നണിയിലേക്കെന്ന സൂചന നല്‍കി സ്‌കറിയ തോമസ്. യാക്കോബായ സഭയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെയായിരുന്നു സ്‌കറിയ തോമസ് സംസാരിച്ചത്.
യാക്കോബായ സഭ എല്‍.ഡി.എഫിനെ പിന്തുണച്ചതിനാല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി അനൂപിന് പിറവത്ത് ജയിക്കാനാവില്ലെന്നും സ്‌കറിയാ തോമസ് പറഞ്ഞു. ജോസ്.കെ മാണിക്ക് പിന്നാലെ അനൂപ് ജേക്കബും ഇടതുമുന്നണിയിലേക്കെത്തുമെന്നും അനൂപിന്റെ മുന്നണിമാറ്റം സംബന്ധിച്ച് സഭാ നേതൃത്വത്തെ ഇടപെടുത്തി അനൗദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ടെന്നും സ്‌കറിയാ തോമസ് വെളിപ്പെടുത്തി.
ആരെതിര്‍ത്താലും പിറവത്ത് ഇപ്പോള്‍ ഇടതുപക്ഷസ്ഥാനാര്‍ത്ഥി ജയിക്കാനുള്ള സാധ്യതയാണുള്ളത്. അത് മനസ്സിലാക്കി ബുദ്ധിപൂര്‍വ്വം ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അവരെ നമ്മള്‍ സ്വാഗതം ചെയ്യുകയല്ലേ വേണ്ടത്, സ്‌കറിയ തോമസ് ചോദിച്ചു.
കേരള കോണ്‍ഗ്രസിലെ കൂടുതല്‍ വിഭാഗങ്ങള്‍ ഇടതുമുന്നണിയിലെത്താന്‍ സാധ്യതയുണ്ടെന്ന് മന്ത്രി ഇ.പി ജയരാജനും പ്രതികരിച്ചു.
എന്നാല്‍ യു.ഡി.എഫ് വിടുമെന്ന വാര്‍ത്തകള്‍ അനൂപ് ജേക്കബ് കഴിഞ്ഞ ദിവസം നിഷേധിച്ചിരുന്നു. ഇടതുപക്ഷ മുന്നണിയിലേക്ക് പോകുന്നതാണ് നല്ലതെന്ന് സഭകള്‍ തന്നെ ഉപദേശിക്കുന്നുണ്ടെങ്കില്‍ അത് ഇടതുപക്ഷത്തിന്റെ നയങ്ങളുടെ തിളക്കമാണെന്ന് ഇ.പി ജയരാജന്‍ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ