അംഗീകാരമില്ലാത്ത പാര്‍ട്ടികള്‍ക്ക് പൊതുചിഹ്നം നല്‍കേണ്ട: സുപ്രീംകോടതി
India
അംഗീകാരമില്ലാത്ത പാര്‍ട്ടികള്‍ക്ക് പൊതുചിഹ്നം നല്‍കേണ്ട: സുപ്രീംകോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th April 2012, 2:01 pm

ന്യൂദല്‍ഹി: ദേശീയ പാര്‍ട്ടിയെന്നോ സംസ്ഥാന പാര്‍ട്ടിയെന്നോ അംഗീകാരമില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പൊതുചിഹ്നം നല്‍കേണ്ടെന്ന് സുപ്രീംകോടതി. ഇതുസംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം സുപ്രീംകോടതി അംഗീകരിച്ചു.

പൊതുചിഹ്നം സംബന്ധിച്ച് തമിഴ്‌നാട്ടിലെ ഡി.എം.കെ ഉള്‍പ്പെടെയുള്ള ചില സംഘടനകളുടെ ഹരജി പരിഗണിച്ചായിരുന്നു സുപ്രീംകോടതി വിധി.

കുറഞ്ഞത് ആറു ശതമാനമെങ്കിലും വോട്ടു ലഭിക്കുക, രണ്ട് എം.എല്‍.എ മാരോ, രണ്ട് എം.പി മാരോ ഉണ്ടായിരിക്കുക എന്നതാണ് പൊതുചിഹ്നം നല്‍കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാനദണ്ഡങ്ങള്‍.