| Tuesday, 26th September 2023, 6:14 pm

ഇ.ഡിയുടെ പ്രത്യേക അധികാരങ്ങള്‍ പുനഃപരിശോധിക്കും; പ്രത്യേക ബെഞ്ച് രൂപീകരിച്ച് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പ്രത്യേക അധികാരങ്ങള്‍ പുനഃപരിശോധിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ച് സുപ്രീം കോടതി. 2022ലെ വിധി പുനഃപരിശോധിക്കാന്‍ മൂന്നംഗ ബെഞ്ചാണ് രൂപീകരിച്ചത്. ജസ്റ്റിസുമാരായ എസ്.കെ കൗള്‍, സഞ്ജീവ് ഖന്ന, ബെല എം. ത്രിവേദി എന്നിവരുടെ ബെഞ്ചാണ് വിധി പുനഃപരിശോധിക്കുക.

ഇ.ഡിയുടെ രഹസ്യ എഫ്.ഐ.ആര്‍, ഇ.ഡി കേസില്‍ പ്രതിയാകുന്ന ഒരാള്‍ നിരപരാധിയാണെന്ന് തെളിയിക്കേണ്ടത് പ്രതിയുടെ ഉത്തരവാദിത്തമാണ്, ജാമ്യം ലഭിക്കാനുള്ള കര്‍ശന ഇരട്ട വ്യവസ്ഥകള്‍ എന്നിവയാണ് സുപ്രീംകോടതി പുനഃപരിശോധിക്കുക.

നിയമത്തിലെ സെക്ഷന്‍ 50 പ്രകാരം സാക്ഷികളെ വിളിച്ചുവരുത്തി കുറ്റസമ്മതം നടത്താനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അധികാരത്തിന്റെ സാധുതയെക്കുറിച്ചും സെക്ഷന്‍ 63 പ്രകാരമുള്ള തെറ്റായ വിവരങ്ങള്‍ക്കുള്ള ശിക്ഷയെക്കുറിച്ചുമുള്ള ഹരജികള്‍ പരിഗണിക്കുകയായിരുന്നു ബെഞ്ച്. ഒക്ടോബര്‍ 18നാണ് കോടതി ഇത് സംബന്ധിച്ച ഹരജിയില്‍ വാദം കേള്‍ക്കുക.

Content Highlights: SC to hear on challenging judgment upholding PMLA provisions

We use cookies to give you the best possible experience. Learn more