ലഖ്നൗ: ഹിന്ദു മതത്തില്‍ പെട്ട പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് മതം മാറ്റിയെന്ന കേസില്‍ മുസ്‌ലിം യുവാവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് എസ്.സി/എസ്.ടി കോടതി. ജീവപര്യന്തത്തിന് പുറമെ അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

മതപരിവര്‍ത്തന നിയമപ്രകാരമാണ് അനീസ് എന്നയാള്‍ക്കെതിരെ കോടതി ശിക്ഷ വിധിച്ചത്. ഈ നിയമപ്രകാരം കുറ്റവാളികള്‍ക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കുന്ന ആദ്യ കേസ് കൂടിയാണിത്.
2022 മാര്‍ച്ച് 15ന് ഗുലാവതി പൊലീസ് സ്റ്റേഷനില്‍ ഫയല്‍ ചെയ്ത കേസ് പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ വിധി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 276 (ലൈംഗിക അതിക്രമത്തിനുള്ള ശിക്ഷ) , 420 (വഞ്ചന) , 406 (ക്രിമിനല്‍ വിശ്വാസവഞ്ചന) എന്നീ വകുപ്പുകള്‍ പ്രകാരമാണ് അനീസിനെതിരെ പൊലീസ് കേസെടുത്തത്.
ആകാശ് എന്ന് പരിചയപ്പെടുത്തിയ അനീസ് പെണ്‍കുട്ടിയെ മതം മാറാന്‍ നിര്‍ബന്ധിക്കുകയും വിവാഹം ചെയ്തതിന് ശേഷം പേര് മാറ്റി ആയിഷ എന്നാക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. പെണ്‍കുട്ടിയുടെ പക്കല്‍ നിന്ന് രണ്ടര ലക്ഷം രൂപയും സ്വര്‍ണ മാലയും അനീസ് കൈക്കലാക്കിയതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: SC/ST court sentences Muslim youth to life imprisonment for forcing conversion of Hindu girl