| Monday, 4th November 2019, 5:48 pm

ഈ രാജ്യത്ത് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?, ഫോണ്‍ ചോര്‍ത്താന്‍ ആരാണ് നിര്‍ദേശം നല്‍കിയത്?; ചത്തീസ്ഗഡ് സര്‍ക്കാരിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഐ.പി.എസ് ഉദ്യോഗസ്ഥന്റെയും കുടുംബത്തിന്റെയും ഫോണ്‍വിവരങ്ങള്‍ചോര്‍ത്തിയതില്‍ ചത്തീസ്ഗഡ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. ആര്‍ക്കും ഒരു സ്വകാര്യതയും ഇല്ലാതായിരിക്കുകയാണെന്നും സുപ്രീംകോടതി വിലയിരുത്തി.

എങ്ങനെയാണ് ഒരു പൗരന്റെ സ്വകാര്യത ഈ രീതിയില്‍ ലംഘിക്കപ്പെട്ടതെന്നും കോടതി ചോദിച്ചു.

ആരാണ് ഫോണ്‍വിവരങ്ങള്‍ ചോര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയതെന്ന കാര്യം അന്വേഷിച്ച് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനും ജസ്റ്റിസ് അരുണ്‍ മിശ്രയും ഇന്ദിരാ ബാനര്‍ജിയുമടങ്ങിയ ബഞ്ച് ഉത്തരവിട്ടു.

“ഇത് ചെയ്യേണ്ട എന്ത് കാര്യമായിരുന്നു ഉണ്ടായിരുന്നത്?. ആര്‍ക്കും ഒരു സ്വകാര്യതയും ഇല്ലാതായിരിക്കുകയാണല്ലോ. ഈ രാജ്യത്ത് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?”, സുപ്രീംകോടതി ബഞ്ച് ചോദിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ആരുടെയെങ്കിലും സ്വകാര്യത ഇങ്ങനെ ലംഘിക്കപ്പെടാമോ? ആരാണിതിന് നിര്‍ദ്ദേശം നല്‍കിയത്?. വിശദമായ സത്യവാങ് മൂലം സമര്‍പ്പിക്കുക’, ബഞ്ച് കൂട്ടിച്ചേര്‍ത്തു.

ഐ.പി.എസ് ഉദ്യോഗസ്ഥന്‍ മുകേഷ് ഗുപ്തയുക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ മഹേഷ് ജെത്മലാനിയോട് വിഷയം രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ പേര് അനാവശ്യമായി കേസിലേക്ക് വലിച്ചിഴക്കരുതെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് മുകേഷ് ഗുപ്ത പരാതിയില്‍ ആരോപിച്ചിരുന്നു.

2015ലാണ് സിവില്‍ സപ്ലൈസ് അഴിമതി അന്വേഷണവുമായി ബന്ധപ്പെട്ട് ഗുപ്തയുടെ ഫോണ്‍ ചോര്‍ത്തിയത്. ഗുപ്തയ്‌ക്കെതിരെ അന്വേഷണം നടത്തുന്നത് സ്റ്റേ ചെയ്ത ഉത്തരവ് നിലനില്‍ക്കുന്നുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more