ന്യൂദല്‍ഹി: അധികാര ദുര്‍വിനിയോഗം നടത്തിയതിന് സി.ബി.ഐ മുന്‍ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹക്കെതിരെ അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതി. കല്‍ക്കരി, 2ജി അഴിമതിക്കേസുകളില്‍ സി.ബി.ഐ അന്വേഷണം നടത്തുന്നതിനിടെ കേസിലെ പ്രതികളുമായി രഞ്ജിത് സിന്‍ഹ കൂടിക്കാഴ്ച നടത്തിയെന്നും ഇതിനാല്‍ സിന്‍ഹക്കെതിരെ അന്വേഷണം നടത്തണമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ ബഞ്ചാണ് ഉത്തരവിട്ടത്.
രഞ്ജിത് സിന്‍ഹയുടെ വസതിയിലെ സന്ദര്‍ശക ഡയറിയിലെ വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്. അഴിമതിക്കേസുകളില്‍ അന്വേഷണം നേരിടുന്നവരുടെ പേരുകള്‍ അദ്ദേഹത്തിന്റെ ഡയറയിലുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു അഭിഭാഷകനായ പ്രശാന്ത് ഭൂഷണും “കോമണ്‍ കോസ്” എന്ന എന്‍.ജി.ഒയും ചേര്‍ന്നാണ് സിന്‍ഹക്കെതിരെ ഹരജി സമര്‍പ്പിച്ചിരുന്നത്.
സര്‍ക്കാര്‍ തല അഴിമതിയായതിനാല്‍ അന്വേഷണത്തില്‍ തീരുമാനമെടുക്കാന്‍ സുപ്രീം കോടതി കേന്ദ്ര വിജിലന്‍സ് കമ്മീഷ (സി.വി.സി) ന് നിര്‍ദ്ദേശം നല്‍കി. ജൂലായ് 16 നകം തീരുമാനം അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ഡിസംബറിലാണ് സിന്‍ഹ സി.ബി.ഐ അധ്യക്ഷ സ്ഥാനത്ത് നിന്നും വിരമിച്ചത്. നേരത്തെ ടെലി കോം അഴിമതി അന്വേഷണ ചുമതലയില്‍ നിന്നും സിന്‍ഹയെ സുപ്രീം കോടതി ഒഴിവാക്കിയിരുന്നു. പ്രതികള്‍ക്കെതിരായ അന്വേഷണം അട്ടിമറിച്ചെന്നും ടെലികോം കമ്പനികളെയും, എക്‌സിക്യൂട്ടീവുകളെയും സിന്‍ഹ രക്ഷപ്പെടുത്താന്‍ ശ്രമിച്ചുവെന്നും കോടതി കണ്ടെത്തിയിരുന്നു.