ന്യൂദല്‍ഹി: 1984ലെ സിഖ് വിരുദ്ധ കലാപ കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. നിലവില്‍ സജ്ജന്‍ കുമാറിന് ആശുപത്രിയില്‍ കഴിയേണ്ട അവസ്ഥയില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ തള്ളിയത്.
2018 ഡിസംബര്‍ 17നാണ് മുന്‍ കോണ്‍ഗ്രസ് എം.പി കൂടിയായിരുന്ന സജ്ജന്‍ കുമാറിനെ ദല്‍ഹി ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ജസ്റ്റിസ് എസ് മുരളീധര്‍, വിനോദ് ഗോയല്‍ എന്നിവരുടെ ബെഞ്ചായിരുന്നു കേസില്‍ വിധി പറഞ്ഞത്.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് പിന്നാലെ ദല്‍ഹി കാന്റ് മേഖലയിലെ രാജ് നഗറില്‍ അഞ്ച് സിഖുകാരുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് ശിക്ഷ.
1984ല്‍ കിഴക്കന്‍ ദല്‍ഹിയിലെ ത്രിലോക്പുരിയില്‍ നടന്ന കലാപത്തില്‍ 95 സിഖുകാര്‍ കൊല്ലപ്പെട്ടിരുന്നു.
ജീവപരന്ത്യം ശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഇയാള്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും
ഹൈക്കോടതി നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ജസ്റ്റിസ് അശോക് ഭൂഷണ്‍, എസ്.കെ കൗള്‍ എന്നിവരടങ്ങിയ ബെഞ്ചായിരുന്നു ഹരജി പരിഗണിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക