വാ തുറന്നാല്‍ രാജ്യദ്രോഹം, പേനയെടുത്താല്‍ രാജ്യദ്രോഹം, കൈ പൊന്തിയാല്‍ രാജ്യദ്രോഹം, ട്വിറ്ററെടുത്താല്‍ രാജ്യദ്രോഹം…തുടങ്ങിയ കേന്ദ്രസര്‍ക്കാരിന്റെ പരിപ്പുകള്‍ ഇനി ഇവിടുത്തെ കലത്തില്‍ വേവില്ല എന്നാണ് സുപ്രീം കോടതി പറയുന്നത്. അതായത് ഇതുവരെ ഉണ്ടാക്കി വച്ചിരിക്കുന്ന കൊട്ടക്കണക്കിന് വരുന്ന രാജ്യദ്രോഹക്കേസുകളുണ്ടല്ലോ.. അതിന്റെ വകുപ്പുകള്‍ പുനപരിശോധിക്കുന്നത് വരെ ഇനി സംസ്ഥാനങ്ങളും കേന്ദ്രവും രാജ്യദ്രോഹത്തിന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ല എന്നാണ് സുപ്രീം കോടതിയുടെ വിധി.
Content Highlight : SC Puts Sedition Law On Hold