മനുഷ്യരിലെ മരുന്ന് പരീക്ഷണം നിര്‍ത്താലാക്കണമെന്ന് സുപ്രീംകോടതി
India
മനുഷ്യരിലെ മരുന്ന് പരീക്ഷണം നിര്‍ത്താലാക്കണമെന്ന് സുപ്രീംകോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th July 2012, 12:00 pm

ന്യൂദല്‍ഹി :  മനുഷ്യരിലെ മരുന്ന് പരീക്ഷണം നിര്‍ത്തലാക്കാന്‍ സുപ്രീംകോടതി ഉത്തരവ്. മനുഷ്യരിലെ മരുന്ന് പരീക്ഷണത്തിന് നിയമപരമായ മാര്‍ഗ്ഗരേഖ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശിലെ സന്നദ്ധ സംഘടന നല്‍കിയ പൊതുതാത്പര്യഹരജിയിലാണ് സുപ്രീംകോടതി വിധി.

മരുന്ന് പരീക്ഷണങ്ങളില്‍ രണ്ടായിരത്തോളം പേരാണ് കഴിഞ്ഞ വര്‍ഷം മരിച്ചത്. മനുഷ്യരെ ഗിനിപ്പന്നികളെപ്പോലെ കാണരുതെന്നും കോടതി പറഞ്ഞു.[]

ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആറാഴ്ച്ചക്കകം മറുപടി നല്‍കണമെന്നും വിഷയത്തില്‍ ഉടന്‍ നടപടിയെടുക്കണമെന്നും കോടതി അറിയിച്ചു.

കഴിഞ്ഞ ഫെബ്രുവരിയില്‍ കോടതി ഇതുസംബന്ധിച്ച് സര്‍ക്കാറിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ ഇതില്‍ പരാജയപ്പെടുകയായിരുന്നു.

ബഹുരാഷ്ട്ര കമ്പനികളുടെ മരുന്നു പരീക്ഷണങ്ങള്‍ രാജ്യത്തെ നിരവധി പേരില്‍ നടക്കുന്നുണ്ടെന്നും ഇത് തടയണമെന്നുമായിരുന്നു ഹരജിയില്‍ ആവശ്യപ്പെട്ടത്.

അതേസമയം, മനുഷ്യരിലെ മരുന്ന് പരീക്ഷണത്തെ കുറിച്ച് പഠിക്കാന്‍ സമിതിയെ രൂപീകരിച്ചിട്ടുണ്ടെന്നും ഇവരില്‍ നിന്നും റിപ്പോര്‍ട്ട് ലഭിക്കുന്നതിനനുസരിച്ച് വിഷയത്തില്‍ തീരുമാനമെടുക്കുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.