കൊല്‍ക്കത്ത: ശാരദാ ചിട്ടി തട്ടിപ്പുമായ ബന്ധപ്പെട്ട കേസില്‍ കൊല്‍ക്കത്ത പൊലീസ് കമ്മീഷണറെ അറസ്റ്റ് ചെയ്യാനോ ബലം പ്രയോഗിക്കാനോ പാടില്ലെന്ന സുപ്രീംകോടതിയുടെ ഉത്തരവ് ധാര്‍മ്മിക വിജയമാണെന്ന് മമതാ ബാനര്‍ജി. ജുഡീഷ്യറിയോടും നിയമവ്യവസ്ഥയോടും ബഹുമാനമാണുള്ളതെന്നും മമത പറഞ്ഞു.
കേസില്‍ കൊല്‍ക്കത്ത പോലീസ് കമ്മിഷണര്‍ സി.ബി.ഐക്ക് മുന്നില്‍ ഹാജരാകണമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്. സി.ബി.ഐ നല്‍കിയ കോടതിയലക്ഷ്യ ഹരജിയുമായി ബന്ധപ്പെട്ട് പശ്ചിമബംഗാള്‍ ചീഫ് സെക്രട്ടറിയോടും ഡി.ജിപി.യോടും ഫെബ്രുവരി 19ന് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഹരജിയില്‍ കമ്മീഷണര്‍ക്ക് നോട്ടീസ് നല്‍കിയ കോടതി ഫെബ്രുവരി 20നകം മറുപടി പറയണമെന്നും പറഞ്ഞു. ഫെബ്രുവരി 21നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്.
രാജീവ് കുമാറിനെ ഷില്ലോങ്ങില്‍ വെച്ച് ചോദ്യം ചെയ്താല്‍ മതിയെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.