ന്യൂദല്‍ഹി: ഫ്രാന്‍സുമായുള്ള റഫാല്‍ യുദ്ധവിമാന കരാറിനെ സംബന്ധിച്ച വിധിയില്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന്റെ കത്ത് തെറ്റായി വായിച്ചതാണ് വിവാദങ്ങളിലേക്ക് നയിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതിനെ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ തിരുത്തല്‍ അപേക്ഷ നല്‍കി.
വിമാനങ്ങളുടെ വിലയെ സംബന്ധിച്ച വിവരങ്ങള്‍ സി.എ.ജിക്ക് കൈമാറിയിട്ടുണ്ടെന്നും അത് പി.എ.സി പരിശോധിച്ചതാണെന്നുമായിരുന്നു വിധിയില്‍ പറഞ്ഞത്. എന്നാല്‍ ഇങ്ങനെ ഒരു റിപ്പോര്‍ട്ടു പുറത്തു വന്നിട്ടില്ലെന്ന് സമര്‍ത്ഥിച്ച് രാഹുല്‍ ഗാന്ധി, പ്രശാന്ത് ഭൂഷണ്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ രംഗത്തെത്തിയതിനെ തുടര്‍ന്ന് വിഷയം വിവാദമായി.
“വിലയെക്കുറിച്ചുള്ള വിവരങ്ങള്‍ കോമ്പ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍(സി.എ.ജി)യുമായി പങ്കുവെച്ചിട്ടുണ്ട്. സി.എ.ജിയുടെ റിപ്പോര്‍ട്ട് പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റി(പി.എ.സി) പരിശോധിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ സംഗ്രഹം മാത്രമാണ് പാര്‍ലമെന്റിന്റേയും പൊതുജനങ്ങളുടേയും മുന്നിലെത്തിയത്”- എന്നാണ് വിധിയില്‍ പറയുന്നത്.
അതേസമയം കോടതി കേന്ദ്രസര്‍ക്കാരിന്റെ കത്ത് തെറ്റായി വായിച്ചതാണെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെട്ടു. സി.എ.ജിക്ക് വിലയെക്കുറിച്ചുള്ള വിവരം കൈമാറിയിട്ടുണ്ട്. സി.എ.ജി റിപ്പോര്‍ട്ട് പി.എ.സി പരിശോധിക്കും എന്നാണ് സുപ്രീം കോടതിയില്‍ നല്‍കിയ കത്തില്‍ പറഞ്ഞതെന്ന് കേന്ദ്രസര്‍ക്കാരിന്റെ തിരുത്തല്‍ അപേക്ഷയില്‍ പറയുന്നു.
സി.എ.ജിയുടെ റിപ്പോര്‍ട്ട് പി.എ.സി പരിശോധിക്കും എന്ന പൊതുവായ ഒരു ചട്ടത്തെക്കുറിച്ച് പരാമര്‍ശിക്കു മാത്രമായിരുന്നു കത്തില്‍ എന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ന്യായീകരണം.
“The pricing details have, however, been shared with the Comptroller and Auditor General (hereinafter referred to as “CAG”), and the report of the CAG has been examined by the Public Accounts Committee (hereafter referred to as “PAC”). Only a redacted portion of the report was placed before the Parliament, and is in public domain.”- ഇതായിരുന്നു വിവാദത്തിലേക്ക് നയിച്ച സുപ്രീം കോടതിയുടെ 25ാമത്തെ ഖണ്ഡിക.
സുപ്രീം കോടതിക്ക് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച കത്തില്‍ പറയുന്നത്.
എന്നാല്‍ “is”ന് പകരം “has been” എന്ന് ഉപയോഗിച്ചതാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒരു നീക്കവും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.
റഫാല്‍ കരാറിനെക്കുറിച്ചുള്ള സുപ്രീം കോടതി വിധി ഇവിടെ വായിക്കാം
Image Credits: Regis Duvignau/Reuters