| Friday, 21st August 2020, 7:51 am

കൊവിഡ് 19 ന് മരുന്ന് കണ്ടുപിടിച്ചുവെന്ന് അവകാശപ്പെട്ട ആയുര്‍വേദ ഡോക്ടര്‍ക്ക് 10000 രൂപ പിഴ ചുമത്തി സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് 19 ന് മരുന്ന് കണ്ടുപിടിച്ചുവെന്ന് അവകാശപ്പെട്ട ആയുര്‍വേദ ഡോക്ടര്‍ക്ക് സുപ്രീംകോടതി പിഴ ചുമത്തി. 10000 രൂപയാണ് പിഴ വിധിച്ചത്.

ജസ്റ്റിസ് സഞ്ജയ് എസ് കൗള്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.

ഹരിയാനയിലെ ഓംപ്രകാശ് വൈദ് ഗ്യാന്തര എന്ന ഡോക്ടറാണ് കൊവിഡിന് മരുന്ന് കണ്ടുപിടിച്ചെന്നും രാജ്യത്തെ എല്ലാ ഡോക്ടര്‍മാരോടും ആശുപത്രികളോടും ഇത് ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടത്.

ഇക്കാര്യം ആവശ്യപ്പെട്ടാണ് ഡോക്ടര്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്. എന്നാല്‍ ആയുര്‍വേദ ഡോക്ടറുടെ വാദം തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് കോടതി നിരീക്ഷിച്ചു.

കോടതിയുടെ സമയം കളയുന്ന ഇത്തരം ഹരജികളുമായി വരരുതെന്നും 10000 രൂപ പിഴ ചുമത്തുകയാണെന്നും കോടതി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Supreme Court Fines Ayurveda Doctor Rs 10,000

Latest Stories

We use cookies to give you the best possible experience. Learn more