പ്രായപൂര്‍ത്തിയായ വ്യക്തിയ്ക്ക് ഏത് മതവും സ്വീകരിക്കാം; ഇത്തരം ഹരജികള്‍ പബ്ലിസിറ്റിയ്ക്ക് വേണ്ടിമാത്രം; നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ നിയമം വേണമെന്ന ഹരജി തള്ളി സുപ്രീംകോടതി
national news
പ്രായപൂര്‍ത്തിയായ വ്യക്തിയ്ക്ക് ഏത് മതവും സ്വീകരിക്കാം; ഇത്തരം ഹരജികള്‍ പബ്ലിസിറ്റിയ്ക്ക് വേണ്ടിമാത്രം; നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ നിയമം വേണമെന്ന ഹരജി തള്ളി സുപ്രീംകോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th April 2021, 12:45 pm

ദല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തനം തടയണമെന്നാവശ്യപ്പെട്ട പൊതുതാല്പര്യ ഹരജി തള്ളി സുപ്രീംകോടതി. ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ഏത് മതം സ്വീകരിക്കാനും അവകാശമുണ്ടെന്ന് നിരീക്ഷിച്ച കോടതി ഇത്തരം ഹരജികള്‍ പബ്ലിസിറ്റിയ്ക്ക് വേണ്ടി മാത്രമുള്ളതാണെന്ന് വ്യക്തമാക്കി.

പതിനെട്ടിന് വയസ്സിനു മുകളില്‍ പ്രായമുള്ള ഏതൊരു വ്യക്തിയ്ക്കും ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശമാണിതെന്നും ഇഷ്ടമുള്ള മതം സ്വീകരിക്കാന്‍ പ്രായപൂര്‍ത്തിയായവര്‍ക്ക് അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു.

പണം നല്‍കി സ്വാധീനം ചെലുത്തിയോ, ഭീഷണിപ്പെടുത്തിയോ, മന്ത്രവാദം എന്നിവയിലൂടെയോ രാജ്യത്ത് മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും അത് തടയാന്‍ പ്രത്യേകം നിയമനിര്‍മ്മാണം നടത്തണമെന്നുമുള്ള ഹരജിയിലെ ആവശ്യവും കോടതി തള്ളി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: SC dismisses PIL seeking steps to control religious conversions