ന്യൂദല്‍ഹി: മെഡിക്കല്‍ കോഴ അഴിമതിയില്‍ സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെ മുതിര്‍ന്ന അഭിഭാഷകരായ പ്രശാന്ത് ഭൂഷണും കാമിനി ജയ്‌സ്വാളും നല്‍കിയ ഹരജി സുപ്രീംകോടതി തള്ളി. ജഡ്ജിമാര്‍ക്ക് അഴിമതിയിലുള്ള പങ്ക് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് മൂന്നംഗ ഡിവിഷന്‍ ബെഞ്ച് തള്ളിയത്.
ആരോപണങ്ങള്‍ അപകീര്‍ത്തികരവും കോടതിയലക്ഷ്യവുമാണെങ്കിലും ആര്‍ക്കെതിരെയും കോടതിയലക്ഷ്യത്തിനു കേസെടുക്കുന്നില്ലെന്നും പ്രശ്‌നങ്ങള്‍ ഇവിടെ അവസാനിക്കുകയാണെന്നാണ് കരുതുന്നതെന്നും വിധി പ്രസ്താവത്തിനിടെ ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.
ലക്‌നൗ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രസാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിനു കീഴിലുള്ള മെഡിക്കല്‍ കോളേജിന് പ്രവേശനാനുമതി ലഭിക്കുന്നതിന് സുപ്രീംകോടതി ജഡ്ജിമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നതു സംബന്ധിച്ച കേസിലായിരുന്നു പ്രശാന്ത് ഭൂഷണും കാമിനി ജയ്‌സ്വാളും ഹരജി സമര്‍പ്പിച്ചിരുന്നത്.
കഴിഞ്ഞദിവസം കേസില്‍ ചീഫ് ജസ്റ്റിസ് വാദം കേള്‍ക്കുന്നതിനെതിരെ പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തിയിരുന്നു. ഈ അഴിമതിക്കേസില്‍ ആരോപണം നേരിടുന്ന ചീഫ് ജസ്റ്റിസിന് എങ്ങനെയാണ് ഇതേ കേസ് പരിഗണിക്കാനാവുകയെന്നായിരുന്നു പ്രശാന്ത് ഭൂഷണ്‍ സി.ജെ.ഐ മിശ്രയോട് ചോദിച്ചത്.
Dont Miss: പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് ചുട്ടുകൊന്നു
എന്നാല്‍ തന്റെ പേര് പരാമര്‍ശിച്ച് ഒരു വാക്കുപോലും എഫ്.ഐ.ആറില്‍ ഇല്ലെന്നായിരുന്നു മിശ്രയുടെ പ്രതികരണം.ഇന്ന് കേസ് പരിഗണിക്കവേ കോടതി പ്രശാന്ത് ഭൂഷണ്‍ ദുഷ്യന്ത് ദവെയും നടത്തിയതു് കോടതിയലക്ഷ്യമാണെന്നും വിലയിരുത്തിയിരുന്നു.