ന്യൂദല്‍ഹി: ഇസ്മയില്‍ ഫറൂഖി കേസിലെ വിധി വിശാല ബെഞ്ചിന് വിടേണ്ടതില്ലെന്ന് സുപ്രീം കോടതി. ഇസ്‌ലാം മതാചാരത്തിന് പള്ളി അഭിവാജ്യഘടകമല്ലെന്ന 1994ലെ വിധി അയോധ്യ കേസില്‍ ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.
ഇസ്‌ലാം മതാചാരത്തില്‍ പള്ളിയൊരു അഭിവാജ്യ ഘടകമല്ലെന്നും എവിടെവേണമെങ്കിലും നിസ്‌കരിക്കാമെന്ന 1994ലെ വിധി സ്ഥലമേറ്റെടുക്കല്‍ സാഹചര്യത്തില്‍ മാത്രമേ ബാധകമാകൂവെന്നും ജസ്റ്റിസ് ഭൂഷണും ചീഫ് ജസ്റ്റിസ് മിശ്രയും വ്യക്തമാക്കി.
Also read:“എന്റെ അമ്മയ്ക്ക് ഈ മകന്റെ പിറന്നാളാശംസകള്‍”; അമൃതാനന്ദമയിക്ക് ജന്മദിനാശംസ നേര്‍ന്ന് മോഹന്‍ലാല്‍
എല്ലാ മതങ്ങളുടെയും ആരാധനാലയങ്ങള്‍ ഒരേപോലെ പ്രധാനമാണ്. പള്ളിയേറ്റെടുക്കല്‍ വിഷയത്തിലാണ് 1994ലെ ഭരണഘടനാ ബെഞ്ചിന്റെ വിധിയെന്നും വിധിന്യായത്തില്‍ എ.ബി ഭൂഷണ്‍ പറയുന്നു.
അയോധ്യ കേസ് അതുമായി ബന്ധപ്പെട്ട വസ്തുതകളുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കണം. 1994ലെ ഭരണഘടനാ ബെഞ്ചിന്റെ വിധിയ്ക്ക് അതിന്മേല്‍ ഒരു സ്വാധീനവും ചെലുത്താനാവില്ലെന്നും ഭൂഷണ്‍ വ്യക്തമാക്കി.
ഇസ്ലാം മത വിശ്വാസികള്‍ക്ക് ആരാധനയ്ക്ക് പള്ളി അഭിവാജ്യ ഘടകമോ? 1994ലെ ഇസ്മായില്‍ ഫറൂഖി കേസിലെ അഞ്ചംഗ ബെഞ്ചിന്റെ വിധി ഏഴംഗ ബെഞ്ചിന് വിടണമോ എന്ന് തീരുമാനിക്കും. വിട്ടാല്‍ അയോദ്ധ്യ ഭൂമി തര്‍ക്ക കേസ് നടപടികള്‍ വൈകും.