ന്യൂദല്‍ഹി: ഇന്ത്യന്‍ നീതിന്യയ വ്യവസ്ഥ ഇന്നേവരെ നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയുടെ പരിഹാരം ഇനിയും അകലെയെന്ന് സൂചന. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്രയ്ക്ക് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സന്ദര്‍ശനാനുമതി നിഷേധിച്ചതാണ് പ്രശ്‌നപരിഹാരത്തിനുള്ള തിരിച്ചടിയായത്. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി നൃപേന്ദ്ര മിശ്ര ചരാവിലെ തന്നെ ചീഫ് ജസ്റ്റിസിന്റെ വസതിയില്‍ എത്തിയെങ്കിലും കാണാന്‍ അനുമതി ലഭിച്ചില്ല.
Also Read: പഞ്ചായത്ത് പ്രസിഡന്റിനെ ചീമുട്ട എറിഞ്ഞാല്‍ കേസ് ബി.ജെ.പി നടത്തുമെന്ന് ബി. ഗോപാലകൃഷ്ണന്‍
പ്രശ്‌നങ്ങള്‍ ഇന്നു തന്നെ പരിഹരിക്കപ്പെടുമെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നു. എ.ജി കെ.കെ വേണുഗോപാല്‍ ഇക്കാര്യത്തിലുള്ള പ്രതീക്ഷ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് പ്രശ്‌നപരിഹാരത്തിനായി നെട്ടോട്ടമോടുന്ന കേന്ദ്രസര്‍ക്കാറിന് തിരിച്ചടി നേരിടേണ്ടി വന്നത്. കഴിഞ്ഞ ദിവസത്തെ സംഭവങ്ങളെ കുറിച്ച് നിയമമന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്ന് പ്രധാനമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
സുപ്രീംകോടതിയ്ക്കു മുന്നില്‍ ജഡ്ജിമാരായ ചെലമേശ്വറിന്റെ നേതൃത്വത്തില്‍ നാലു ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം വിളിച്ചതോടെയാണ് പ്രതിസന്ധി ആരംഭിച്ചത്. ഇത്തരമൊരു സംഭവം അസാധാരണ സംഭവമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ജഡ്ജിമാരുടെ വാര്‍ത്താസമ്മേളനം. സുപ്രീം കോടതിയുടെ പ്രവര്‍ത്തനം ക്രമരഹിതാണെന്നും സുപ്രീം കോടതി ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനാധിപത്യം തകരുമെന്നും ഇവര്‍ ആരോപിച്ചിരുന്നു.
എന്നാല്‍ വാര്‍ത്താസമ്മേളനം നടത്തിയ ജഡ്ജിമാരുടെ നടപടിയെ തള്ളി സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ രംഗത്തെത്തി. വാര്‍ത്താസമ്മേളനം നടത്തിയത് ജുഡീഷ്യറിയുടെ താല്‍പര്യങ്ങള്‍ക്ക് എതിരാണെന്നും ജഡ്ജിമാര്‍ കൃത്യമായി കാര്യങ്ങള്‍ അറിയിക്കേണ്ടിയിരുന്നുവെന്നും അസോസിയേഷന്‍ പ്രസിഡന്റ് വികാസ് സിങ് പറഞ്ഞു. ഈ നടപടി ജനങ്ങള്‍ക്കിടയില്‍ സംശയം വിതച്ചെന്നും ഇത് ശരിയായില്ലെന്നും അദ്ദേഹം ദല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.