| Monday, 19th March 2018, 1:27 pm

റോഹിങ്ക്യന്‍ അഭയാര്‍ഥിളെ സംബന്ധിച്ച സമഗ്ര റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ റോഹിങ്ക്യന്‍ അഭയാര്‍ഥികളെ സംബന്ധിച്ച ഒരു “സമഗ്ര സ്ഥിതിവിവര കണക്ക്” തയ്യാറാക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്പുകളിലെ അവസ്ഥ പരിതാപകരവും വൃത്തിയില്ലാത്തതുമാണെന്നു കാണിച്ച് സീനിയര്‍ അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സ്ലേവ്‌സ് നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരുമടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.

കേന്ദ്ര സര്‍ക്കാരും ഹരിയാന, രാജസ്ഥാന്‍, ജമ്മു കാശ്മീര്‍ തുടങ്ങിയ സംസ്ഥാന സര്‍ക്കാരുകളും ക്യാമ്പുകള്‍ കൂടുതല്‍ വൃത്തിയുള്ളതാക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന്, പരാതിക്കാരനായ സഫറുല്ലക്കായി അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സ്ലേവ്‌സ് ആവശ്യപ്പെട്ടു.


Also Read: പാവപ്പെട്ടവരെ പരിഗണിക്കേണ്ട, ക്ഷേത്രങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മതിയെന്നായിരുന്നു യോഗിയുടെ നിര്‍ദേശം; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് യു.പി മന്ത്രി


ഇത്തരം അനാരോഗ്യപരവും വൃത്തിഹീനവുമായ സാഹചര്യങ്ങള്‍ മൂലം അടുത്തകാലത്തായി ക്യാമ്പുകളില്‍ പലരും കൊല്ലപ്പെട്ടതായും അഭിഭാഷകന്‍ പറഞ്ഞു. മ്യാന്‍മറിലെ റോഹിങ്ക്യന്‍ മുസ്‌ലീങ്ങള്‍ക്കെതിരെ നടന്ന വര്‍ഗീയ കലാപങ്ങളെ തുടര്‍ന്ന് നിരവധി പേര്‍ ജമ്മുവിലും ഹൈദരാബാദിലും ഹരിയാനയിലും യു.പിയിലും രാജസ്ഥാനിലും ദല്‍ഹിയിലുമായി ഇന്ത്യയില്‍ അഭയം പ്രാപിച്ചിരുന്നു.

We use cookies to give you the best possible experience. Learn more