ഭോപ്പാല്‍: മധ്യപ്രദേശില്‍ വിമത എം.എല്‍.എമാരുടെ രാജിക്കാര്യത്തില്‍ നിയമസഭാ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി. ഹരജിയില്‍ വ്യാഴാഴ്ച വാദം കേള്‍ക്കല്‍ തുടരുമെന്നും കോടതി അറിയിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അതേസമയം വിമത എം.എല്‍.എമാര്‍ ഉപതെരഞ്ഞെടുപ്പിനെ നേരിടണമെന്നും ശേഷം അവിശ്വാസവോട്ടെടുപ്പ് നടത്താമെന്നും കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍ അറിയിച്ചു. ചാര്‍ട്ടേഡ് വിമാനവും മനോഹരമായ ഹോട്ടലില്‍ താമസവും വാഗ്ദാനം ചെയ്യുമ്പോഴേക്കും ഓടിപ്പോവുക എന്നതല്ല ഒരു എം.എല്‍.എയുടെ കടമയെന്ന് സുപ്രീം കോടതിയില്‍ കോണ്‍ഗ്രസിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ദുഷ്യന്ത് ദവെ പറഞ്ഞു.
ഭരണഘടനയെ വഞ്ചിച്ചിരിക്കുകയാണ് ബി.ജെ.പിയെന്നും ഭരണഘടനാ ധാര്‍മ്മികതയെ അവര്‍ നശിപ്പിക്കുകയാണെന്നും ദുഷ്യന്ത് ദവെ പറഞ്ഞു. 22 വിമതര്‍ അവരുടെ നിയമസഭാ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് സഭയില്‍ എത്താത്ത പക്ഷം വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ കഴിയില്ലെന്നും ദവെ കോടതിയെ അറിയിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
എന്നാല്‍ ഇതിനെ എതിര്‍ത്ത് മുന്‍ അറ്റോര്‍ണി ജനററും ബി.ജെ.പിക്ക് വേണ്ടി ഹാജരായ അഭിഭാഷകനുമായ മുകുള്‍ രോഹ്തഗി രംഗത്തെത്തി.
അടിസ്ഥാന രഹിതമായ വാദങ്ങള്‍ നിരത്തി വിശ്വാസവോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോകാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
തന്റെ എം.എല്‍.എമാരെ തട്ടിക്കൊണ്ടുപോയതായി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി കമല്‍ നാഥ് ഗവര്‍ണര്‍ ലാല്‍ജി ടണ്ടന് അയച്ച കത്തും ദവെ സുപ്രീം കോടതിയില്‍ വായിച്ചു.
എം.എല്‍.എമാരെ ഭോപ്പാലിലേക്ക് തിരിച്ചുകൊണ്ടുവന്ന് അവരെ നിര്‍ബന്ധിച്ച് രാജിവെപ്പിച്ചതാണോ എന്ന ചോദിക്കേണ്ട ചുമതല ഗവര്‍ണര്‍ക്കാണെന്നും എന്നാല്‍ അദ്ദേഹം അത് ചെയ്തില്ലെന്നും ദവെ സുപ്രീം കോടതിയില്‍ പറഞ്ഞു.
WATCH THIS VIDEO: