ന്യൂദല്‍ഹി: മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനും 18 വിമത എം.എല്‍.എമാര്‍ക്കുമെതിരെ അയോഗ്യത നടപടികള്‍ ആരംഭിക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചതിനെതിരെ രാജസ്ഥാന്‍ നിയമസഭാ സ്പീക്കര്‍ സി.പി ജോഷി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു. ഗവര്‍ണറുടെ നീക്കം സുപ്രീം കോടതി അംഗീകരിച്ചു.
രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന രാജസ്ഥാനില്‍ നിയമ സഭ ചേരാനുള്ള സര്‍ക്കാരിന്റെ ശുപാര്‍ശ ഗവര്‍ണര്‍ കല്‍രാജ് മിശ്ര തള്ളിയിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ട് കൊണ്ടാണ് ഗവര്‍ണര്‍ ശുപാര്‍ശ മടക്കി അയച്ചത്.
നേരത്തെയും ഗെലോട്ട് സര്‍ക്കാര്‍ നിയമസഭ വിളിച്ച് ചേര്‍ക്കാനായി നല്‍കിയ ശുപാര്‍ശ ഗവര്‍ണര്‍ മടക്കി അയച്ചിരുന്നു. അന്നും ആറ് ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടായിരുന്നു ശുപാര്‍ശ മടക്കിയത്.
കോണ്‍ഗ്രസ് വിട്ട സച്ചിന്‍ പൈലറ്റിന്റെയും 18 എം.എല്‍.എമാരുടെയും അയോഗ്യത സംബന്ധിച്ച കേസില്‍ രാജസ്ഥാന്‍ ഹൈക്കോടതിയുടെ നടപടി ചോദ്യം ചെയ്ത് രാജസ്ഥാന്‍ സ്പീക്കര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹരജി ഇന്നാണ് കോടതി പരിഗണിച്ചത്.
സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹരജി പിന്‍വലിച്ചേക്കുമെന്ന് നേരത്തെ തന്നെ സൂചനകള്‍ ഉണ്ടായിരുന്നു.
സുപ്രീം കോടതിയില്‍ ഈ കേസ് നിലനില്‍ക്കുമ്പോള്‍ നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ കഴിയുമോ എന്ന പ്രതിസന്ധിയാണ് ഹരജി പിന്‍വലിക്കാനുള്ള കോണ്‍ഗ്രസിസിന്റെ തീരുമാനത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക