റിസര്‍വ്വ് ബാങ്ക് നേരത്തെ പറഞ്ഞിരുന്നത് ഡിസംബര്‍ 19വരെ 5.9 ലക്ഷം രൂപയുടെ നോട്ടുകള്‍ പുറത്തിറക്കിയെന്നാണ്. എന്നാല്‍ സിസംബര്‍ 19 മുതല്‍ ജനുവരി 13 വരെയുള്ള ദിവസങ്ങളില്‍ ഒരു ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ അച്ചടിച്ചിട്ടുണ്ടാകുമെന്നാണ് എസ്.ബി.ഐ ഉപദേഷ്ടാവ് പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ പറയുന്നത്.
ന്യൂദല്‍ഹി: ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ പാര്‍ലമെന്ററി ധനകാര്യ സമിതിക്കു മുന്നില്‍ സമര്‍പ്പിച്ച കണക്കുകളേക്കാള്‍ നോട്ടുകള്‍ പുറത്തിറക്കിയട്ടുണ്ടെന്ന റിപ്പോര്‍ട്ടുമായി എസ്.ബി.ഐ. ജനുവരി 13 വരെ ഏഴുലക്ഷം കോടി രൂപയുടെ നോട്ടുകള്‍ പുറത്തിറക്കിയിട്ടുണ്ടെന്നാണ് എസ്.ബി.ഐ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് പുറത്തു വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്.
Also read ജാതി സംവരണം വേണ്ടെന്ന ബി.ജെ.പി നിലപാടിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി മായാവതി
റിസര്‍വ്വ് ബാങ്ക് നേരത്തെ പറഞ്ഞിരുന്നത് ഡിസംബര്‍ 19വരെ 5.9 ലക്ഷം രൂപയുടെ നോട്ടുകള്‍ പുറത്തിറക്കിയെന്നാണ്. എന്നാല്‍ സിസംബര്‍ 19 മുതല്‍ ജനുവരി 13 വരെയുള്ള ദിവസങ്ങളില്‍ ഒരു ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ അച്ചടിച്ചിട്ടുണ്ടാകുമെന്നാണ് എസ്.ബി.ഐ ഉപദേഷ്ടാവ് പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ പറയുന്നത്.
കഴിഞ്ഞ ദിവസം പാര്‍ലമെന്ററി ധനകാര്യ സമിതിക്കു മുന്നില്‍ ഹാജരായ ഊര്‍ജിത് പട്ടേല്‍ 9.2ലക്ഷം കോടിയുടെ നോട്ടുകള്‍ പ്രചാരണത്തിലുണ്ടെന്നായിരുന്നെന്നും പറഞ്ഞിരുന്നു എന്നാല്‍ എസ്.ബി.ഐ ഉപദേഷ്ടാവ് സൗമ്യ കാന്തി മിശ്രയുടെ നേതൃത്വത്തിലുള്ള സംഘം പുറത്തിറക്കുന്ന എക്കോഫ്‌ലാഷ് എന്ന വാര്‍ത്താകുറിപ്പ് ഈ വാദങ്ങള്‍ പൊളിക്കുന്നതാണ്. 6.97 ലക്ഷം കോടി മാത്രമാണ് പ്രചാരണത്തിലെന്നാണ് എസ്.ബി.ഐ റിപ്പോര്‍ട്ടുകള്‍.
ജനുവരി 13 വരെ ആര്‍.ബി.ഐയുടെ കരുതല്‍ പണം 9.50ലക്ഷം രൂപയാണെന്ന കണക്കുകളുടെ അടിസ്ഥാനത്തിലാണ് എക്കോഫ്‌ലാഷിന്റെ റിപ്പോര്‍ട്ടുകള്‍. റിസര്‍വ്വ് ബാങ്കിന്റെ കരുതല്‍ തുകയില്‍ നിന്ന് നോട്ട് അസാധുവാക്കുമ്പോള്‍ ഉള്‍പ്പെടാത്ത നോട്ടുകളുടെ മൂല്യമായ 2.53ലക്ഷം കോടി രൂപ കുറയ്ക്കുമ്പോഴാണ് നിലവില്‍ പ്രചാരത്തിലുള്ള ആകെ തുക ലഭിക്കുക. ഇത് 6.97 ലക്ഷം കോടി രൂപയണ്.
ഫെബ്രുവരി അവസാനമാകുമ്പോഴേക്കും നോട്ട് പിന്‍ വലിച്ച സാഹചര്യം പൂര്‍വ്വസ്ഥിതിയിലാകുമെന്നും ഇപ്പോഴത്തെ അവസ്ഥ തുടരുകയാണെങ്കില്‍ ജനുവരി അവസാനമാകുമ്പോഴേക്കും 49ശതമാനവും ഫെബ്രുവരി അവസാനം 70ശതമാനം നോട്ടുകളും തിരിച്ച് പ്രചാരണത്തിലേക്ക് എത്തുമെന്നും പറയുന്നു.