തിരുവനന്തപുരം: ബാങ്ക് വായ്പയുടെ പലിശനിരക്കില്‍ വന്‍ കുറവുവരുത്തി എസ്.ബി.ഐ. അടിസ്ഥാന വായ്പ പലിശനിരക്ക് 0.1 ശതമാനം കുറച്ചു. റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ കുറവ് വരുത്തിയതിനെ തുടര്‍ന്നാണ് എസ്.ബി.ഐയുടെ നടപടി. ഇന്നു മുതല്‍ പുതിയ പലിശനിരക്ക് നിലവില്‍ വരും.
വിവിധ കാലയളവിലെ സ്ഥിരനിക്ഷേപങ്ങളുടെ പലിശയും കുറച്ചിട്ടുണ്ട്. ഈ വര്‍ഷം ആറാം തവണയാണ് എസ്.ബി.ഐ പലിശനിരക്ക് കുറക്കുന്നത്.
അതോടൊപ്പം സേവിംഗ്സ് അക്കൗണ്ടിലെ നിക്ഷേപത്തിന് നല്‍കിയിരുന്ന പലിശയും കുറച്ചിട്ടുണ്ട്. ഒരു ലക്ഷം രൂപ വരെ അക്കൗണ്ടില്‍ ബാലന്‍സുണ്ടെങ്കില്‍ നല്‍കിയിരുന്ന പലിശ 3.5 ശതമാനത്തില്‍ നിന്ന് 3.25 ശതമാനമായി കുറച്ചു.
പുതിയതായി ഭവന, വാഹന വായ്പകള്‍ എടുക്കുന്നവര്‍ക്ക് പലിശ കുറച്ചതിന്റെ നേട്ടം കിട്ടും.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷം വരെയുള്ള സ്ഥിരനിക്ഷേപത്തിന്റെ പലിശ 10 ബേസിസ് പോയിന്റാണ് കുറച്ചത്. ഒക്ടോബര്‍ 10 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. പണ ലഭ്യത കൂടിയതിനെ തുടര്‍ന്നാണ് എസ്.ബി.ഐ അക്കൗണ്ടിലെയും സ്ഥിരനിക്ഷേപങ്ങളുടെയും പലിശ കുറച്ചത്.
Content Highlight: SBI reduces interest rates of bank loans
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ